'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്

'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്
Published on

ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവെക്കേണ്ടതില്ല എന്നതാണ് പാര്‍ട്ടി നിലപാട്. വനിതാ നേതാക്കള്‍ അടക്കം രാഹുലിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നുവെന്ന് സസ്‌പെന്‍ഷന്‍ തീരുമാനം അറിയിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണം എന്ന് അങ്ങേയറ്റം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കോ, നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല, എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന് തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് ന്യായീകരണവും യുക്തിയുമില്ല. അവര്‍ക്ക് അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കാനുള്ള ധാര്‍മികതയുമില്ല. അങ്ങനെയൊരു പാരമ്പര്യം, അങ്ങനെയൊരു സമ്പ്രദായം കേരള രാഷ്ട്രീയത്തില്‍ ഇല്ല. കേസുകളും എഫ്‌ഐആറും ചാര്‍ജ്ഷീറ്റും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്
വീണ്ടും ന്യായീകരണവും പ്രതിരോധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; രാജിയിലും ഗുരുതര ആരോപണങ്ങളിലും പ്രതികരണമില്ല

സണ്ണി ജോസഫ് പറഞ്ഞത്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തു നില്‍ക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭാരവാഹിത്വം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവി അദ്ദേഹം രാജിവെച്ച് മാതൃക തന്നെയാണ് കാണിച്ചത്. തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവും ഞാനും ഇന്നലെയും ഇന്നുമായി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍, കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങള്‍ കെപിസിസിയുടെ മുന്‍ പ്രസിഡന്റുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, യുഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.

'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിര്‍ത്തുന്നവരോടാണ്; ഇനിയും എന്ത് തെളിവുകളാണ് നിങ്ങള്‍ക്ക് വേണ്ടത്?

ഞങ്ങള്‍ക്ക് ഇതുവരെയും, പാര്‍ട്ടിക്കോ, നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല, എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആയതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെടുന്നത് ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ പ്രത്യേകമായി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവര്‍ക്ക് അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കാനുള്ള ധാര്‍മികതയുമില്ല. അങ്ങനെയൊരു പാരമ്പര്യം, അങ്ങനെയൊരു പ്രീസിഡന്റ് കേരള രാഷ്ട്രീയത്തില്‍ ഇല്ല. കേസുകളും എഫ്‌ഐആറും ചാര്‍ജ്ഷീറ്റും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും അങ്ങേയറ്റം സംരക്ഷിക്കപ്പെടണം എന്ന് അങ്ങേയറ്റം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

'കോണ്‍ഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന പാര്‍ട്ടി', രാഹുല്‍ രാജിവെക്കില്ല; സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് സണ്ണി ജോസഫ്
'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആയതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം സമചിത്തതയോടെ ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തില്‍, ഒരേ അഭിപ്രായത്തില്‍ എടുത്തിട്ടുള്ള തീരുമാനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുക എന്നത്. അത് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അറിയിക്കുകയാണ്. രാഹുലിനെയും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഇതിനാല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. അതുവഴി തന്നെ അദ്ദേഹത്തിന് കോണ്‍ഗ്രസ് നിയമസഭാകക്ഷി അംഗത്വം തുടര്‍ന്ന് ലഭ്യമല്ല എന്നും അറിയിച്ചു.

രാഹുലിന് മുന്നിലുള്ള വഴികള്‍

നിയമസഭാംഗത്വം രാജിവെക്കാതെ പാര്‍ട്ടി അംഗത്വം സസ്‌പെന്‍ഡ് ചെയ്തതിലൂടെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വാഭാവികമായും ഇല്ലാതാകും. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നത് വരെ നിയമസഭയില്‍ നിന്ന് മാറി നില്‍ക്കുക, അല്ലെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങളാണ് രാഹുലിന് മുന്നിലുള്ളത്. നിയമസഭയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കാനാകും. കോണ്‍ഗ്രസും അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും 9 മാസങ്ങളാണ് ശേഷിക്കുന്നത്. സസ്‌പെന്‍ഷന്‍ എത്ര കാലത്തേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്തതിനാലും വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ നിന്ന് രാഹുലിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്താനാണോ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in