കൊച്ചിയിൽ കൂട്ടബലാൽസം​ഗത്തിന് ഇരയായത് 19കാരി, പ്രതികൾ ബാറിൽ നൽകിയത് വ്യാജതിരിച്ചറിയൽ കാർഡ്; ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഢനം

കൊച്ചിയിൽ കൂട്ടബലാൽസം​ഗത്തിന് ഇരയായത് 19കാരി, പ്രതികൾ ബാറിൽ നൽകിയത് വ്യാജതിരിച്ചറിയൽ കാർഡ്; ന​ഗരത്തിലെ
വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഢനം

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാൽസം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളുടെയും രാജസ്ഥാൻ സ്വദേശിയായ യുവതിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. അവശ നിലയിലായ യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ്, രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ എന്നിവരുടെ അറസ്റ്റാണ് കൊച്ചി സൗത്ത് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ 17ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചി ഷിപ്യാഡിന് സമീപത്തെ ബാറിൽ കുഴഞ്ഞ വീണ യുവതിയെ പ്രതികൾ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിലെത്തിലെത്തിച്ച് ബലാൽസം​ഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്. ഇവരുടെ സുഹൃത്തായ രാജസ്ഥാൻ സ്വദേശിയായ ഡിംപിൾ ലാംബ ഈ സമയത്ത് കാറിൽ കയറിയിരുന്നില്ല. കൂട്ടബലാൽസം​ഗത്തിന് ഇരയായ യുവതിയെ പ്രതികൾ കാക്കനാട്ടെ ഇവരുടെ താമസ സ്ഥലത്ത് ഇറക്കിവിട്ടു. വെള്ളിയാഴ്ച സുഹൃത്ത് വഴി യുവതി സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പിന്നീട് മാധ്യമങ്ങളെ അറിയിക്കും.

കാക്കനാട് താമസിക്കുന്ന കാസർകോട് സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഡിംപിളും മറ്റു പ്രതികളും ചേർന്നാണ് ബലാൽസം​ഗത്തിന് ഇരയായ യുവതിയെ കൊച്ചി രവിപുരത്തെ ബാറിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 45 മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം അവശ നിലയയായ യുവതിയുമായി സംഘം ഹോട്ടലിൽ മടങ്ങിയെത്തി ഡിംപലിനെ കൂടെ കൂട്ടുകയായിരുന്നു. പ്രതികൾ ബാറിൽ നൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് പൊലീസ്ക കണ്ടെത്തി.

കൊച്ചിയിൽ പെൺകുട്ടിയെ കാറിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ്. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി.

ഏഷ്യാനെറ്റ് ന്യൂസിനോട് ബലാൽസം​ഗത്തിന് ഇരയായ യുവതി പറഞ്ഞത്

രവിപുരത്തുള്ള ഫ്ളൈ ഹൈ ഹോട്ടലിലേക്ക് സുഹൃത്ത് ഡോളി ആണ് തന്നെ കൊണ്ടുപോയത്. രാത്രി പത്ത് മണിക്കാണ് അവിടെ എത്തിയത്. ഡോളിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവിടെ എത്തിയത്. ഡോളി ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്.

ഒരു ആഡ് ഷൂട്ടിന് വേണ്ടി സംസാരിക്കുന്നതിനായാണ് അവിടെ വന്നത്. അവിടെ തനിക്ക് തന്ന ബിയറിൽ ഡോളി എന്തോ പൊടി ചേർത്തതായി സംശയമുണ്ട്. രണ്ടാമത്തെ ​ഗ്ലാസ് ബിയർ കഴിച്ചപ്പോൾ അവശ നിലയിലായി. പിന്നീട് പാർക്കിം​ഗിൽ നിർത്തിയിട്ടിരിക്കുന്ന ഥാർ വാഹനത്തിൽ കയറാൻ ഡോളി ആവശ്യപ്പെടുകയായിരുന്നു. തന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞാണ് നിതിൻ , വിവേക്, സുദീപ് എന്നിവരെ ഡോളി പരിചയപ്പെടുത്തിയത്. ബാറിലുള്ള സുഹൃത്തുക്കളോട് സംസാരിച്ച ശേഷം വരാം അതുവരെ ഥാറിൽ ഇരിക്കണമെന്ന് ഡോളി ആവശ്യപ്പെട്ടു. ഡോളി ഹോട്ടലിലേക്ക് തിരികെ കയറിയപ്പോൾ തന്നെ വാഹനം മുന്നോട്ടെടുത്തു. അവിടെ നിന്ന് ന​ഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് മൂന്ന് പേരും ബലാൽസം​ഗം ചെയ്തു. പിന്നീട് ഫ്ളൈ ഹൈ ഹോട്ടലിൽ തിരികെ വന്ന് ഡോളിയെ കയറ്റി തന്നെ കാക്കനാട് താമസ സ്ഥലത്ത് എത്തിച്ച് വാഹനത്തിലുള്ളവർ കടന്നുകളയുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in