എല്ലാവരും ഹാപ്പിയാണ്, പൈസ വസൂൽ പടമാണെന്ന കാര്യത്തിൽ വിശ്വാസമുണ്ട്; കിം​ഗ് ഓഫ് കൊത്തയെക്കുറിച്ച് ദുൽഖർ സൽമാൻ

Summary

വലിയ രീതിയിൽ തിയറ്ററിക്കൽ എക്സ്പീരിയൻ സമ്മാനിക്കുന്ന മലയാള സിനിമ എന്ന നിലക്കാണ് തുടക്കം മുതൽ കിം​ഗ് ഓഫ് കൊത്തയെ സമീപിച്ചതെന്ന് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ രീതിയിൽ കൊത്തക്ക് ഹൈപ്പ് ലഭിച്ചത് ഓർ​ഗാനിക് ആയാണ്. ഓരോ ഘട്ടത്തിലായി വലുപ്പം വച്ച സിനിമയായിരുന്നു കിം​ഗ് ഓഫ് കൊത്തയെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ ദുൽഖർ സൽമാൻ. തുടർച്ചയായി പീരീഡ് സിനിമകൾ

ചെയ്യാനായത് എൻജോയ് ചെയ്യുന്നുണ്ട്. ട്രൈം ട്രാവൽ പോലൊരു ഫീൽ ആണത്. ചാലഞ്ച് ഏറ്റെടുക്കുക എന്നതും എക്സ്പീരിയൻസ് ചെയ്യുക

എന്നതുമാണ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ മാനദണ്ഡമാകുന്നത്.

ബിലാലിൽ ദുൽഖർ ഉണ്ടോ?

മമ്മൂട്ടിയുടെ പ്രഖ്യാപിക്കപ്പെട്ട സിനിമകളിൽ ഏറ്റവും ഹൈപ്പ് സൃഷ്ടിക്കപ്പെട്ട പ്രൊജക്ടാണ് ബിലാൽ. ബി​ഗ് ബി എന്ന ട്രെൻഡ് സെറ്റർ സിനിമയുടെ

രണ്ടാം ഭാ​ഗം വരുമ്പോൾ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും പ്രധാന കഥാപാത്രമായെത്തുമെന്ന് റിപ്പോർട്ടുകളും അഭ്യൂഹങ്ങളും വന്നിരുന്നു.

അമൽ നീരദോ, സിനിമയുടെ അണിയറപ്രവർത്തകരോ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിക്കൊപ്പം ബിലാലിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഫൈനൽ തീരുമാനം ബിലാലിന്റേതാണ് എന്നാണ് ദുൽഖർ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in