സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം;ഹൈക്കോടതിയുടെ പച്ചക്കൊടി

സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം;ഹൈക്കോടതിയുടെ പച്ചക്കൊടി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരാതിക്കാരുടെ ഭൂമിയില്‍ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. പരാതിക്കാരുടെ ഭൂമിയിലും സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

ഡി.പി.ആര്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in