നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം റൗണ്ടിൽ പിണറായി വിജയനും വി.സതീശനും പിന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം റൗണ്ടിൽ പിണറായി വിജയനും വി.സതീശനും പിന്നിൽ
Published on

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പൂർത്തിയാകുമ്പോൾ പിണറായി വിജയനും വി.ഡി. സതീശനും പിന്നിൽ. വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ ധർമ്മടത്ത് മത്സരിക്കുന്ന പിണറായി വിജയൻ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൽ റഷീദിനെക്കാൾ 2523 വോട്ടുകൾക്കാണ് പിന്നിൽ. രണ്ട് റൗണ്ട് പിന്നിടുമ്പോൾ പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ മാസ്റ്റർ വി.ഡി. സതീശനെക്കാൾ 183 വോട്ടുകൾക്ക് മുന്നിലാണ്.

ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫ് 88 സീറ്റുകളിലും എൽഡിഎഫ് 44 സീറ്റുകളിലുമാണ് നിലവിൽ മുന്നേറുന്നത്. എൻഡിഎ നാലിടത്ത് ലീഡ് ചെയ്യുന്നുണ്ട്. എല്‍‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരില്‍ ടി എന്‍.പ്രതാപന് ലീഡുണ്ട്.

11 മന്ത്രിമാർ പിന്നിലാണ്. നിലവിൽ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്.

logo
The Cue
www.thecue.in