Kerala Assembly Election: യുഡിഎഫിന് ഗംഭീര തുടക്കം, പിണറായി വിജയൻ പിന്നിൽ, എൻഡിഎയ്ക്ക് നാലിടത്ത് ലീഡ്

Kerala Assembly Election: യുഡിഎഫിന് ഗംഭീര തുടക്കം, പിണറായി വിജയൻ പിന്നിൽ, എൻഡിഎയ്ക്ക് നാലിടത്ത് ലീഡ്
Published on

കേരളത്തിന്റെ പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം എല്‍ഡിഎഫിനായിരുന്നു ലീഡെങ്കിലും യുഡിഎഫ് തൊട്ടുപിന്നാലെ ലീഡ് പിടിച്ചു. യുഡിഎഫ് 81 സീറ്റുകളിലും എൽഡിഎഫ് 54 സീറ്റുകളിലുമാണ് നിലവിൽ മുന്നേറുന്നത്. എൻഡിഎ നാലിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

ധർമടത്ത് പിണറായി വിജയൻ 733 വോട്ടുകൾക്ക് പിന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. കളമശ്ശേരിയിൽ പി രാജീവ് പിന്നിലാണ്.

പേരാവൂരിൽ ആദ്യ ലീഡ് നില പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് മുന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയാണ് തൊട്ടുപിന്നില്‍. ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസും കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനും ലീഡ് ചെയ്യുന്നു. പാലായിൽ ജോസ് കെ.മാണി പിന്നിൽ.

logo
The Cue
www.thecue.in