സ്വപ്‌നയുടെ നിയമനം അറിഞ്ഞില്ല;എച്ച്.ആര്‍.ഡി.എസില്‍ അഴിമതി; അജി കൃഷ്ണനെതിരെ അന്വേഷണം വേണമെന്ന് കൃഷ്ണകുമാര്‍

സ്വപ്‌നയുടെ നിയമനം അറിഞ്ഞില്ല;എച്ച്.ആര്‍.ഡി.എസില്‍ അഴിമതി; അജി കൃഷ്ണനെതിരെ അന്വേഷണം വേണമെന്ന് കൃഷ്ണകുമാര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കിയത് അറിഞ്ഞില്ലെന്ന് ബി.ജെ.പി നേതാവും എച്ച്.ആര്‍.ഡി.എസ് ചെയര്‍മാനുമായ എസ്.കൃഷ്ണകുമാര്‍. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ശേഖരിക്കാനായി ഡയറക്ടറുടെ ആവശ്യമില്ല. സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയെന്നാണ് പ്രചരണം. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണന്‍ അഴിമതി നടത്തുന്നു. തന്റെ ഒപ്പടക്കം വ്യാജമായി ഉപയോഗിക്കുന്നു. അജി കൃഷ്ണനെതിരെ അന്വേഷണം വേണമെന്നും കൃഷ്ണകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്തുണ്ട്. താന്‍ തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍. സമാന്തര ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കി ആളുകളെ കുത്തിക്കയറ്റുകയാണ്. സ്ഥാപനത്തിന്റെ പേര് പറഞ്ഞ് അജി കൃഷ്ണന്‍ എന്‍.ഡി.എയില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റുകയാണ്. സഹോദരന് ബി.ഡി.ജെ.എസിന്റെ ബാനറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ഒപ്പിച്ചെടുത്തു.

എച്ച്.ആര്‍.ഡി.എസിന്റെ പേരില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സംഘടനയുടെ പണമിടപാടുകള്‍ ഓഡിറ്റ് നടത്തണം. അന്വേഷണവുമായി സഹകരിക്കുമെന്നും എസ്.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in