പ്രതി പ്രബലനാണ്; തെളിവ് നശിപ്പിക്കാന്‍ ദിലീപിന് സമയം കിട്ടിയെന്ന് ബാലചന്ദ്രകുമാര്‍

പ്രതി പ്രബലനാണ്; തെളിവ് നശിപ്പിക്കാന്‍ ദിലീപിന് സമയം കിട്ടിയെന്ന് ബാലചന്ദ്രകുമാര്‍
Published on

ജാമ്യാപേക്ഷയിലെ വാദം നീണ്ടതിലൂടെ ദിലീപിന് തെളിവ് നശിപ്പിക്കാന്‍ സമയം കിട്ടിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തനിക്ക് ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദുഃഖമോ സന്തോഷമോ ഇല്ല.ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ്. മുന്‍കൂര് ജാമ്യാപേക്ഷ ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

ശക്തനായ ദിലീപ് പുറത്ത് നില്‍ക്കുകയാണല്ലോ. മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനം പറയാനാകില്ല. നിയമത്തിന്റെ ചരിത്രത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്ര നീണ്ട നിയമനടപടി ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടതെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.

logo
The Cue
www.thecue.in