പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലിരിക്കുന്ന തങ്ങള്‍ കുടുംബാംഗമാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. സാദിഖലി തങ്ങളുടെ സഹോദരനാണ് അബ്ബാസലി തങ്ങള്‍.

സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായതിനെത്തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെ മകന്‍ റഷീദലി ശിഹാബ് തങ്ങളുടെയും പേരുകളും ഉയര്‍ന്ന് വന്നിരുന്നു.

മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റായിരുന്നു അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in