എസ്തര്‍ ഡഫ്‌ലോ
എസ്തര്‍ ഡഫ്‌ലോ

‘ഞങ്ങള്‍ മുന്നോട്ട്‌വെച്ച നയങ്ങളോട് കേരള സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ല’; നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്‌ലോ  പറഞ്ഞത്‌ 

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് എസ്‌തേര്‍ ഡഫ്‌ലോയ്ക്കും അഭിജിത്ത് ബാനര്‍ജിക്കും നോബേല്‍ പുരസ്‌കാരം ലഭിച്ചത്. കേരളവുമായി നല്ല പരിചയമുള്ള വരാണ് നൊബേല്‍ നേടി ലോകപ്രസിദ്ധിയാര്‍ജ്ജിച്ച രണ്ട് പേരും. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഇരുവരും പങ്കാളികളായിരുന്നു. ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായിരുന്ന കാലത്തായിരുന്നു ഇത്.

ചര്‍ച്ചകളില്‍ തങ്ങള്‍ മുന്നോട്ട് വെച്ച നയങ്ങള്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നതിനേക്കുറിച്ച് എസ്‌തേര്‍ പിന്നീട് പ്രതികരിച്ചിരുന്നു. 2017 ല്‍ പ്രസിദ്ധീകരിച്ച 'ഇക്കണോമിക്സ് ആസ് പ്ലംബര്‍' എന്ന തന്റെ പ്രബന്ധത്തിലാണ് എസ്‌തേര്‍ കേരളം നിരാശപ്പെടുത്തിയ കഥ വിവരിക്കുന്നത്.

അന്നത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ എസ്‌തേറിന്റേയും അഭിജിത്തിന്റേയും പഠനരീതികള്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ കൊണ്ടുവരാന്‍ താത്പര്യപ്പെട്ടു. വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചതും ജീവിതശൈലീരോഗങ്ങളും ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാനുള്ള പദ്ധതിയെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. വികസന പദ്ധതിയുടെ ഗുണഭോക്താക്കളെയും അല്ലാത്തവരെയും താരതമ്യപ്പെടുത്തി പദ്ധതിപ്രയോജനം വിലയിരുത്തുന്നതായിരുന്നു രീതി. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

എസ്തര്‍ ഡഫ്‌ലോ
ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള പോരാട്ടം; സാമ്പത്തിക നോബല്‍ പുരസ്‌കാരം അഭിജിത്ത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക് 

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന് എസ്‌തേര്‍ ഡഫ്‌ലോ കുറിപ്പില്‍ പറയുന്നു. ' നിര്‍ണായക വിഷയങ്ങളിലേക്ക് ചര്‍ച്ച നീങ്ങിയപ്പോള്‍ ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സെക്രട്ടറിയെ വിളിച്ചുകൊണ്ടുപോയി. ഒരു വിരമിച്ച പ്രൊഫസറേയും ഡോക്ടറേയും ഏല്‍പിച്ച് അദ്ദേഹം പോയി. അവര്‍ നയത്തിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരുന്നതായിരുന്നു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി ഞങ്ങള്‍ കുറച്ച് ചോദ്യങ്ങള്‍ മുന്നോട്ടുവച്ചു. ഈ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് ഉത്തരമില്ലെന്ന് മാത്രമല്ല, ഇതിനോട് അവര്‍ താല്‍പര്യംപോലും കാണിച്ചില്ല'- ഡഫ്‌ലോ പ്രബന്ധത്തില്‍ കുറിച്ചു.

എസ്തര്‍ ഡഫ്‌ലോ
‘ന്യൂനപക്ഷങ്ങളും ദളിതരും ബിജെപിയിലേക്ക് ഒഴുകുന്നു’; 11.5 ലക്ഷം പുതിയ അംഗങ്ങളെന്നും ശ്രീധരന്‍പിള്ള

ഡോക്ടര്‍മാരെയും തദ്ദേശസ്ഥാപനങ്ങളെയും കൂടുതലൊന്നും ചെയ്യാന്‍ നിര്‍ബന്ധിക്കാനാകിലെന്ന മറുപടിയാണ് കേരളത്തിലെ 'വിദഗ്ധര്‍' നല്‍കിയത്. തങ്ങളുടെ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള താല്‍പര്യം അവര്‍ കാണിച്ചില്ല. നയത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു യോഗം കഴിഞ്ഞ് മൂന്നുമണിക്കൂറിന് ശേഷം തിരികെയെത്തുമ്പോള്‍ അവര്‍ ഒരു പ്രോജക്ടര്‍ തയാറാക്കിയിരുന്നു. കാര്യങ്ങള്‍ ഗൗരവകരമായി പുരോഗമിക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ അവിടെ നടന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസന്റേഷന്റനായിരുന്നു. ഈ സംഭവത്തോടെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് തനിക്ക് തോന്നിയെന്നും എസ്തര്‍ പറയുന്നു.

വികസിത രാജ്യങ്ങളിലുള്ള ആരോഗ്യ പ്രശ്‌നങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് കേരളവും നേരിടുന്നതെന്ന് അവര്‍ പറയുന്നു. സാമൂഹിക വികസനത്തില്‍ കേരളം ഇന്ത്യയിലെ തന്നെ മികച്ച സംസ്ഥാനമാണെന്നും ഡഫ്‌ലോ പ്രബന്ധത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എസ്തര്‍ ഡഫ്‌ലോ
‘ഇന്ത്യന്‍ സാമ്പത്തികനില തകര്‍ച്ചയില്‍’; ഉടന്‍ മെച്ചപ്പെടില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in