ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കാലതാമസം,വകുപ്പ് മേധാവികള്‍ നെട്ടോട്ടത്തില്‍ ; വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും 

ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കാലതാമസം,വകുപ്പ് മേധാവികള്‍ നെട്ടോട്ടത്തില്‍ ; വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും 

ട്രഷറിയില്‍ ശമ്പള ബില്‍ മാറാന്‍ വകുപ്പ് മേധാവികളുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിയതോടെ വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം വൈകുമെന്ന് ആശങ്ക. ഇന്റര്‍നെറ്റ് വഴി രേഖകള്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്ഥാപന മേലധികാരിയുടെ ഒപ്പ് ഡിജിറ്റലായി ഉള്‍പ്പെടുത്തുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. വകുപ്പ് മേധാവികള്‍ ഇത് ഉപയോഗിച്ച് ഇ സബ്മിഷന്‍ നടത്തിയാലേ ശമ്പള ബില്‍ മാറിക്കിട്ടൂ. അതായത് 2012 മുതല്‍ സ്പാര്‍ക് (SPARK) എന്ന വെബ്‌സൈറ്റ് മുഖേനയാണ് ജീവനക്കാരുടെ ശമ്പളവിതരണ ഇടപാടുകള്‍ നടക്കുന്നത്. ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിലെയും ജീവനക്കാരുടെ പേരും തസ്തികയും ശമ്പള വിവരങ്ങളും അതാത് സ്‌കൂളിന്റെ സ്പാര്‍ക് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ഇ സബ്മിഷന്‍ (വിവര സമര്‍പ്പണം) ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഈ മാസം മുതല്‍ ഇ സബ്മിഷന് സ്ഥാപന മേധാവിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ അനിവാര്യമാണ്. ജൂലൈ 10 മുതലാണ് ധനവകുപ്പ് ഇത് നിര്‍ബന്ധമാക്കിയത്. കടലാസ് രഹിത (Paper Less )ഇടപാടുകള്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി. ഓരോ മാസവും 28,29 തിയ്യതികളിലാണ് ഇ സബ്മിഷന്‍ നിര്‍വഹിക്കേണ്ടത്. എങ്കിലേ നിര്‍ദ്ദിഷ്ട രീതിയില്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതാത് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാവുകയുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കിട്ടുന്നതില്‍ കാലതാമസം നേരിടുകയാണ്. ഇതോടെ വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം വൈകിയേക്കും എന്ന് ആശങ്ക ഉയരുന്നു.

ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കാലതാമസം,വകുപ്പ് മേധാവികള്‍ നെട്ടോട്ടത്തില്‍ ; വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും 
അഞ്ച് വര്‍ഷത്തെ യോഗാദിന ബില്‍ 114 കോടി; എസ് സി, എസ് ടി കമ്മീഷനുകള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഫണ്ട് യോഗാപ്രചരണത്തിന്

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭ്യമാക്കാന്‍ ട്രഷറികളില്‍ കെല്‍ട്രോണില്‍ നിന്നുള്ള ഓരോ പ്രതിനിധിയെ വീതം നിയോഗിച്ചിട്ടുണ്ട്. ഈ സേവനം സര്‍ക്കാര്‍ സൗജന്യമായാണ് നിര്‍വഹിക്കുന്നത്. ഇയാള്‍ക്ക് സ്ഥാപന മേധാവികള്‍ അപേക്ഷ നല്‍കി അതിന്റെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇത് ലഭ്യമാവുക. എന്നാല്‍ ജൂലൈ 3 ന് മുന്‍പ് അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് ഇതുവരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കിട്ടിയിട്ടുള്ളൂ. അതിന് ശേഷം അപേക്ഷിച്ച നിരവധി പേരുണ്ട്. അപേക്ഷയില്‍ കെല്‍ട്രോണിന്റെ ഭാഗത്തുനിന്നുള്ള തുടര്‍ നടപടികളില്‍ കാലതാമസം നേരിടുകയാണ്. ഒരു ജീവനക്കാരനെ മാത്രം നിയോഗിച്ചതാണ് കാലവിളംബത്തിന് ഇടയാക്കുന്നത്. അതിനാല്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഇ സബ്മിഷന്‍ നടപ്പാക്കുന്നത് നീട്ടണമെന്ന് വകുപ്പ് മേധാവികള്‍ ആവശ്യപ്പെടുന്നു. അപേക്ഷയിന്‍മേല്‍ ഫോണ്‍ മുഖേനയും മെയില്‍ മുഖാന്തിരവുമുള്ള പരിശോധനകള്‍ നടക്കേണ്ടതുണ്ട്. തുടര്‍ന്ന് ഒ.ടി.പി ലഭ്യമാവുകയും ഒടുവിലായി ഡിജിറ്റല്‍ സിഗ്നേച്ചറുള്ള പെന്‍ഡ്രൈവ് നല്‍കുകയുമാണ് രീതി. ഇതുവെച്ചുവേണം സ്ഥാപന മേധാവികള്‍ ട്രഷറിയിലേക്ക് ജീവനക്കാരുടെ ശമ്പള വിശദാംശങ്ങള്‍ നല്‍കാന്‍. എന്നാല്‍ പരിശോധനകള്‍ പൂര്‍ത്തിയായി ഈമാസം 29 ന് മുന്‍പ് സിഗ്നേച്ചര്‍ ലഭിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോള്‍ 28,29 തിയ്യതികളില്‍ ഇ സബ്മിഷന്‍ സാധ്യമാകില്ല. ഇത് വലിയ വിഭാഗം ജീവനക്കാരുടെ ശമ്പളം വൈകാന്‍ ഇടയാക്കുമെന്ന് വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കാലതാമസം,വകുപ്പ് മേധാവികള്‍ നെട്ടോട്ടത്തില്‍ ; വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും 
‘അവിശ്വസനീയമായ കാര്യക്ഷമത’; കേരള സര്‍ക്കാരിന്റെ നിപ്പ പ്രതിരോധം പരാമര്‍ശിച്ച് കാലിഫോര്‍ണിയ സര്‍വ്വകലാശാല വെബ്‌സൈറ്റ് ലേഖനം

അതേസമയം ചില സ്വകാര്യ ഏജന്‍സികള്‍ ആയിരം രൂപ വരെ ഈടാക്കി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭ്യമാക്കുന്നുണ്ട്. പക്ഷേ ഈ തുക സ്ഥാപന അധികാരി തന്റെ കയ്യില്‍ നിന്ന് ചെലവിടേണ്ട സ്ഥിതിയാണ്. ഒരു സ്ഥാപനത്തിലെ മുഴുവന്‍ പേരുടെയും ശമ്പള വിഷയമാണെങ്കില്‍ കൂടിയും ഈ തുക അവരില്‍ നിന്ന് ശേഖരിക്കുക പ്രായോഗികമല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അത്തരത്തില്‍ പിരിക്കാന്‍ ശ്രമിച്ചാല്‍ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് നേരിടേണ്ടി വരും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ തരപ്പെടുത്തുകയെന്നത് വകുപ്പ് തലവന്‍മാരുടെ മാത്രം ഉത്തരവാദിത്വമാണെന്നാണ് ജീവനക്കാരുടെ പക്ഷം. ഫലത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ കാലതാമസം മൂലം വകുപ്പ് തലവന്‍മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിശ്ചിത സമയത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്നെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയാണെന്ന് പലരും തിരിച്ചറിയുന്നത് മാസാവസാനമടുക്കുമ്പോഴാണ്. ഈ മാസം 29 ന് മുന്‍പ് ഇ സബ്മിഷന്‍ നിര്‍വഹിക്കാനാകാത്ത സ്ഥാപന മേധാവികള്‍ സഹ ജീവനക്കാരുടെ പഴി കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിച്ചവര്‍ അതുപ്രകാരവും അല്ലാത്തവര്‍ മുന്‍ രീതിയിലും ശമ്പളബില്‍ ട്രഷറിയില്‍ മാറ്റിയാല്‍ മതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞമാസം ജീവനക്കാരുടെ ശമ്പളം 7 ാം തിയ്യതി വരെ നീളുന്ന സ്ഥിതിയുണ്ടായിരുന്നു. ഇ ടിഎസ്ബി (എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് ) അക്കൗണ്ട് വഴി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയായിരുന്നു ഇത്. ഇ ടിഎസ്ബി എന്ന ട്രഷറി അക്കൗണ്ടിലേക്ക് പണം വരികയും അതില്‍ നിന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പാക്കിയത്.

ഡിജിറ്റല്‍ സിഗ്നേച്ചറില്‍ കാലതാമസം,വകുപ്പ് മേധാവികള്‍ നെട്ടോട്ടത്തില്‍ ; വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയേക്കും 
‘സര്‍ക്കാറിനോടുളള വിരോധം നിസാനില്‍ കാണിക്കരുത്’; വരുംതലമുറയ്ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി 

ഡിജിറ്റല്‍ സിഗ്നേച്ചര്‍ നടപ്പാക്കുമെന്ന് 2016 ലാണ് സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിക്കുന്നത്. 2017 മുതല്‍ പ്രാബല്യത്തിലാകുമെന്നായിരുന്നു ധനവകുപ്പ് സൂചിപ്പിച്ചത്. ഇതുപ്രകാരം അന്ന് നിരവധി പേര്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. രണ്ട് വര്‍ഷമാണ് ഇതിന്റെ കാലാവധി. പക്ഷേ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ പദ്ധതി വൈകിച്ചു. രണ്ട് വര്‍ഷത്തിനിപ്പുറമാണ് പൊടുന്നനെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പദ്ധതി നടപ്പാക്കുന്നത്. പക്ഷേ അപ്പോഴേക്കും മുന്‍പ് എടുത്ത ഭൂരിപക്ഷം പേരുടെയും കാലാവധി അവസാനിച്ചു. അതായത് 2017 ജൂലൈക്ക് മുന്‍പ് എടുത്തവരുടെ കാലാവധി പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ പുതിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കേണ്ടതുണ്ട്. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭ്യമാക്കുന്നത് പരമാവധി വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം ജീവനക്കാര്‍ ആദ്യത്തെ രണ്ടാഴ്ച ശമ്പളം ട്രഷറിയില്‍ സൂക്ഷിച്ചാല്‍ 6% പലിശ ലഭ്യമാക്കുന്ന പദ്ധതി ധനവകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നിശ്ചിതവിഹിതം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് മുഴുവന്‍ തുകയും തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

logo
The Cue
www.thecue.in