ആഭ്യന്തര വളര്‍ച്ച 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി; അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍ 

ആഭ്യന്തര വളര്‍ച്ച 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി; അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍ 

രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് മാര്‍ച്ച് പാദത്തില്‍ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇടിവുണ്ടായിരിക്കുന്നത്. 2013-2014 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 6.4 ശതമാനത്തിലും താഴുകയായിരുന്നു. 2017-2018 സാമ്പത്തിക വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ 2018-2019 കാലയളവില്‍ ഇത് 6.8 ശതമാനമായാണ് കുറഞ്ഞത്.

കാര്‍ഷിക, ഉല്‍പ്പന്ന നിര്‍മ്മാണ രംഗങ്ങളിലുണ്ടായ തളര്‍ച്ച ജിഡിപിയിലെ കനത്ത ഇടിവിന് വഴിവെയ്ക്കുകയായിരുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി പാദത്തില്‍ 6 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോള്‍ മാര്‍ച്ച് പാദത്തില്‍ 8.1 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നാണ് ഈ വര്‍ഷം 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ഇത് ചൈനയേക്കാളും താഴ്ന്ന നിലയാണ്. ഇക്കാലയളവില്‍ 6.4 ശതമാനമാണ് ചൈനയുടെ ജിഡിപി നിരക്ക്.

8 പ്രധാന മേഖലകളിലെ വളര്‍ച്ച 4.7 ശതമാനത്തില്‍ നിന്ന് 2.6 ശതമാനത്തിലേക്ക് താഴ്ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര വളര്‍ച്ച 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി; അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍ 
ഗംഗാജലം കുടിക്കാനും കുളിക്കാനുമെടുക്കരുതെന്ന് മുന്നറിയിപ്പ്;മോദിയൊഴുക്കിയ ഇരുപതിനായിരം കോടിയുടെ ഫലമെന്ത് ?  

എന്നാല്‍ ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗിന്റെ വിശദകീരണം. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിതെന്നാണ് വാദം. എന്‍ബിഎഫ്‌സി ഇപ്പോള്‍ പഴയനില തിരികെ പിടിക്കുകയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതിന്റെ ആനുകൂല്യം പ്രതിഫലിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ റിപ്പോര്‍ട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in