ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി

ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി

മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ ജാമ്യത്തില്‍ അടിയന്തര സ്റ്റേ ഇല്ല. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അനുവദിച്ച ജാമ്യത്തിന് അടിയന്തര സ്‌റ്റേ നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി
അപകടം പറ്റിയ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി; ആംബുലന്‍സ് വരുന്നത് വരെ ആളുകള്‍ നോക്കി നിന്നുവെന്ന് വഫ ഫിറോസ്

സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനെ പറ്റിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതില്‍ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.

ശ്രീറാം പറ്റിച്ചെന്ന് സര്‍ക്കാര്‍, തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്ന് ഹൈക്കോടതി
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

10 മണിക്കൂറിന് ശേഷമാണോ രക്തപരിശോധന നടത്തുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും കോടതി ചോദിച്ചു.ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോയെന്നും നിലവിലെ തെളിവുകള്‍ വെച്ച് അശ്രദ്ധമായ ഡ്രൈവിംഗ് എന്നല്ലേ പറയാന്‍ സാധിക്കൂവെന്നും കോടതി പറഞ്ഞു. ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയുമെന്നും കോടതി ചോദിച്ചു. കേസില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും.

logo
The Cue
www.thecue.in