ശസ്ത്രക്രിയകള്‍ നീട്ടുന്നു, അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം, ആശുപത്രിയില്‍ എത്താനുമാകുന്നില്ല ;കശ്മീരില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ 

ശസ്ത്രക്രിയകള്‍ നീട്ടുന്നു, അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം, ആശുപത്രിയില്‍ എത്താനുമാകുന്നില്ല ;കശ്മീരില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനായി സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ട് രോഗികള്‍. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭ്യമായിരുന്ന ആയുഷ്മാന്‍ ഭാരത് പ്രാധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്ത് നിലച്ചു. ഇന്റര്‍നെറ്റിനുള്ള നിയന്ത്രണം പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രികള്‍ക്ക് രോഗികളുടെ ക്ലെയിം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇതുമൂലം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടായി. ഇതോടെ പദ്ധതി നടത്തിപ്പ് ആശുപത്രികള്‍ നിര്‍ത്തുകയായിരുന്നു. ഇത് രോഗികള്‍ക്ക് ഇരുട്ടടിയായി. കഴിഞ്ഞ 33 ദിവസങ്ങളായി ജമ്മുവില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജനജീവിതം സ്തംഭിപ്പിച്ച് കര്‍ശന നിയന്ത്രണങ്ങളാണ് കേന്ദ്രം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയത്. 38,000 ട്രൂപ്പ് സേനയെയാണ് വിന്യസിച്ചത്. ടെലിഫോണ്‍, ഇന്റര്‍നെറ്റ്, കൊറിയര്‍ തുടങ്ങിയ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയുമായിരുന്നു. വാഹന യാത്രയടക്കമുള്ളവയും പരിമിതപ്പെടുത്തിയിരുന്നു.

ശസ്ത്രക്രിയകള്‍ നീട്ടുന്നു, അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം, ആശുപത്രിയില്‍ എത്താനുമാകുന്നില്ല ;കശ്മീരില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ 
‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 

ആയുഷ്മാന്‍ ഭാരത് മുഖേനയുള്ള ആനുകൂല്യം നിഷേധിക്കപ്പെട്ടതോടെ ചികിത്സയ്ക്കുള്ള പണം സ്വയം കണ്ടെത്തേണ്ട ഗതികേടിലായിരിക്കുകയാണ് രോഗികള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പാതി ചികിത്സ പിന്നിട്ടവര്‍ക്ക് അടക്കമാണ് ഈ ദുര്‍ഗതി. ഇതേ തുടര്‍ന്ന് ചികിത്സ മുഴുമിപ്പിക്കാതെ ആശുപത്രി വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇവര്‍. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ആയിരക്കണക്കിനാളുകളാണ് പ്രതിസന്ധിയിലായത്. ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ പ്രമുഖ സ്വകാര്യ സ്ഥാപനമായ ഖൈബര്‍ ആശുപത്രി രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക 60 ലക്ഷത്തോളമായപ്പോള്‍ ഓഗസ്റ്റ് 26 ഓടെ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 613697 കുടുംബങ്ങളാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്ളത്. 11 ലക്ഷം ഗോള്‍ഡന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ആനുകൂല്യം ലഭിക്കാത്തതിനാല്‍ ഓരോ ഡയാലിസിസിനും 2500 രൂപ നല്‍കേണ്ട സ്ഥിതിയാണെന്ന് ഖൈബറില്‍ പ്രവേശിപ്പിക്കപ്പെട്ട നിയാസ് വാനിയെന്ന രോഗി വ്യക്തമാക്കി. ഒരു മാസം കുറഞ്ഞത് ഇരുപതിനായിരം രൂപയെങ്കിലും ബാധ്യത വരുമെന്നും വാനി വിശദീകരിക്കുന്നു.

ശസ്ത്രക്രിയകള്‍ നീട്ടുന്നു, അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം, ആശുപത്രിയില്‍ എത്താനുമാകുന്നില്ല ;കശ്മീരില്‍ രോഗികള്‍ കടുത്ത ദുരിതത്തില്‍ 
നീണ്ട അവധി അനധികൃത നിര്‍മ്മാണത്തിനും ഖനനത്തിനും ഇടയാക്കുമെന്ന് ആശങ്ക; തടയാന്‍ സ്‌ക്വാഡുകള്‍

വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ മരിച്ച നിരവധി പേരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്താനാകാതെ നിരവധി രോഗികളാണ് വലയുന്നത്. അതിനാല്‍ തന്നെ ആശുപത്രികള്‍ പലതും വിജനമാണ്. ശസ്ത്രക്രിയകള്‍ റദ്ദാക്കപ്പെടുകയും മാറ്റിവെയ്ക്കപ്പെടുകയോ ചെയ്യുന്നു. ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുകയാണെന്ന്, നിയന്ത്രണങ്ങള്‍ക്ക് ഒരുമാസം തികഞ്ഞ സെപ്റ്റംബര്‍ 4 ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചിരുന്നു. പക്ഷേ പല മേഖലകളിലും ലാന്‍ഡ് ലൈന്‍ സേവനം ലഭ്യമായിത്തുടങ്ങിയിട്ടില്ല. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് ചില ആശുപത്രികള്‍. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സംശയനിവാരണങ്ങള്‍ക്കും മറ്റുമായി മുതിര്‍ന്ന ഡോക്ടര്‍മാരുമായി ആശയവിനിമയം സാധ്യമാകാതെ വന്ന സാഹചര്യത്തിലാണിത്. ഒഴിച്ചുകൂടാനാവാത്ത ശസ്ത്രക്രിയകളും, പ്രസവ ചികിത്സയും മാത്രമാണ് ചില ആശുപത്രികള്‍ ലഭ്യമാക്കുന്നത്. കൂടാതെ മുന്‍കൂറായി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മുടങ്ങുകയും ചെയ്യുന്നു. രോഗികള്‍ക്ക് ആശുപത്രിയില്‍ ബന്ധപ്പെടാനോ എത്താനോ സാധിക്കാത്തതുമൂലമാണിത്. പല മരുന്നുകളും കിട്ടാനുമില്ല. കൊറിയര്‍ സര്‍വീസിനും ഉല്‍പ്പന്ന വിതരണത്തിനുമെല്ലാം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണിത്. എംഎആര്‍ഐ മെഷീനുകളുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുകള്‍ മുടങ്ങി. ആശുപത്രികളില്‍ നിന്ന് ദൂരത്ത് താമസിക്കുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എത്താനാകാത്ത സ്ഥിതിയാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ പലയിടത്തും ജീവനക്കാരെ എത്തിക്കുന്നതും കൊണ്ടുവിടുന്നതും ആംബുലന്‍സിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in