‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 

‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന നാലു സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജയം. അയ്ഷി ഗോഷ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാകേത് മൂണ്‍ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. സതീഷ് ചന്ദ്ര യാദവ് ജനറല്‍ സെക്രട്ടറി. വന്‍ ഭൂരിപക്ഷത്തോടെ എം ഡി ഡാനിഷ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) രണ്ട് സ്ഥാനങ്ങളില്‍ രണ്ടാമത് എത്തി.

എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എ, എഐഎസ്എഫ് സംഘടനകള്‍ ചേര്‍ന്നതാണ് ഇടത് വിദ്യാര്‍ത്ഥി സഖ്യം.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തക അയ്ഷി ഗോഷ് 2313 വോട്ടുകള്‍ നേടി. 1128 വോട്ടുകളാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‌സയുടെ ജിതേന്ദ്ര സുനയ്ക്ക് 1122 വോട്ടുകള്‍. ഇടത് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ 3365 വോട്ടുകളുമായി തെരഞ്ഞെടുക്കപ്പട്ടു. എബിവിപിയുടെ ശ്രുതി അഗ്നിഹോത്രിക്ക് 1335 വോട്ടുകള്‍. ലെഫ്റ്റ് യൂണിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്ര യാദവിനെ 2518 വിദ്യാര്‍ത്ഥികള്‍ പിന്തുണച്ചു. എബിവിപിയുടെ ശബരീഷ് പി എ 1355 വോട്ടുകള്‍ കരസ്ഥമാക്കി. ബാപ്‌സയുടെ വസീം ആര്‍എസ് ആണ് 1232 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി എം ഡി ഡാനിഷ് 3295 വോട്ടുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള എബിവിപിയുടെ സുമാന്ത കുമാര്‍ സാഹുവിനേക്കാള്‍ (1508) ഇരട്ടി വോട്ടുകളാണ് ഡാനിഷിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 
‘റോയല്‍ മെക്ക് എന്നൊരു ഐഡിയോളജിയുണ്ടോ?’; ഗ്യാങ് വാര്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യപരമായ ക്യാംപസ് രാഷ്ട്രീയം വേണമെന്ന് ഫസല്‍ ഗഫൂര്‍
‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 
നീണ്ട അവധി അനധികൃത നിര്‍മ്മാണത്തിനും ഖനനത്തിനും ഇടയാക്കുമെന്ന് ആശങ്ക; തടയാന്‍ സ്‌ക്വാഡുകള്‍

67.9 ശതമാനമാണ് വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പിലെ പോളിങ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. സെപ്റ്റംബര്‍ എട്ടിന് പ്രഖ്യാപിക്കേണ്ട ഫലം തടഞ്ഞുവെച്ചിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. സെപ്റ്റംബര്‍ 17 വരെ തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഛത്ര രാഷ്ട്രീയ ജനതാ ദള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനപ്പെട്ട നാല് സീറ്റുകളും ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യം വിജയം നേടിയിരുന്നു.

‘ലാല്‍ രഹേഗാ ജെഎന്‍യു’; എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം; അയ്ഷി യൂണിയന്‍ പ്രസിഡന്റ് 
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

Related Stories

No stories found.
logo
The Cue
www.thecue.in