ബാബറി മസ്ജിദിന് സ്ഥലം സരയൂ നദിയുടെ മറുകരയിലെന്ന് സൂചന ; തര്‍ക്കഭൂമിക്ക് 15 കി.മീ പുറത്ത് കണ്ടെത്താന്‍ നീക്കം 

ബാബറി മസ്ജിദിന് സ്ഥലം സരയൂ നദിയുടെ മറുകരയിലെന്ന് സൂചന ; തര്‍ക്കഭൂമിക്ക് 15 കി.മീ പുറത്ത് കണ്ടെത്താന്‍ നീക്കം 

അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് ഭൂമി കണ്ടെത്തി നല്‍കുക സരയൂ നദിയുടെ മറുകരയിലെന്ന് സൂചന. ജനസാന്ദ്രത കുറഞ്ഞ മേഖലയില്‍ ഭൂമി കണ്ടെത്താനാണ് അധികൃതരുടെ നീക്കം. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി പകരം ബാബറി മസ്ജിദിനായി 5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. അയോധ്യയിലെ കണ്ണായ സ്ഥലത്ത് ഭൂമി കണ്ടെത്തണമെന്നാണ് വിധി. എന്നാല്‍ അയോധ്യ-ബാബറി മസ്ജിദ് കോംപ്ലക്‌സിന് സമീപമോ അയോധ്യ മുന്‍സിപ്പല്‍ പരിധിയിലോ ഭൂമി അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഇത്രയളവില്‍ ഒഴിഞ്ഞ സ്ഥലം ലഭിക്കുക എളുപ്പമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ബാബറി മസ്ജിദിന് സ്ഥലം സരയൂ നദിയുടെ മറുകരയിലെന്ന് സൂചന ; തര്‍ക്കഭൂമിക്ക് 15 കി.മീ പുറത്ത് കണ്ടെത്താന്‍ നീക്കം 
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

രാമക്ഷേത്രത്തിന്റെ വിശുദ്ധ പരിധിയായ രണ്ട് കിലോമീറ്റര്‍ അകത്തോ പഞ്ചകോശിയെന്ന് വാദിക്കുന്ന 15 കിലോമീറ്റനുള്ളിലോ പള്ളി പാടില്ലെന്ന് രാമക്ഷേത്ര വിഭാഗം നേരത്തേ മുതല്‍ പറയുന്നുണ്ട്. സുപ്രധാന സ്ഥലത്താകണം പള്ളിയെന്നല്ലാതെ കോടതി പ്രത്യേക സ്ഥലം പരാമര്‍ശിച്ചിട്ടില്ല. അയോധ്യ-ഫൈസാബാദ് റോഡില്‍ പഞ്ചകോശി പരിധിയായ 15 കിലോമീറ്ററിന് പുറത്ത് പള്ളിക്ക് സ്ഥലം കണ്ടെത്താനാണ് നീക്കമെന്ന് അറിയുന്നു. ഷഹജാന്‍വ ഗ്രാമത്തില്‍ പള്ളി നിര്‍മ്മിക്കാമെന്ന വാദം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും ഇത് ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാബറിന്റെ സൈന്യാധിപനായിരുന്ന മിര്‍ ബാഖിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കഭൂമിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലായതിനാല്‍ നീക്കം ഉപേക്ഷിക്കുകയാണ്.

 ബാബറി മസ്ജിദിന് സ്ഥലം സരയൂ നദിയുടെ മറുകരയിലെന്ന് സൂചന ; തര്‍ക്കഭൂമിക്ക് 15 കി.മീ പുറത്ത് കണ്ടെത്താന്‍ നീക്കം 
‘പള്ളിക്ക് സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ല’; നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായെന്ന് കെ മുരളീധരന്‍

സുന്നി വഖഫ് ബോര്‍ഡുമായി ആലോചിച്ചാണ് സ്ഥലം കണ്ടെത്തേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാബറി മ്‌സ്ജിദ് പൊളിച്ചതിന് പകരമായി തങ്ങള്‍ക്ക് ഭൂമി വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക മുസ്ലിം സമൂഹം. കോടതിയോ സര്‍ക്കാരോ ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത 67 ഏക്കറില്‍ ഇത് അനുവദിക്കണം. അല്ലാതെ ബാബറി മസ്ജിദ് പൊളിച്ചതിന് പകരമായി എതെങ്കിലും ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹാജി അസദ് അഹമ്മദ് പറയുന്നു. പള്ളി പണിയാനുള്ള സ്ഥലത്തിനായി സര്‍ക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്നും തങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്നുമായിരുന്നു പ്രദേശത്തെ മുസ്ലിം പണ്ഡിതനായ ജലാല്‍ അഷ്‌റഫിന്റെ പ്രതികരണം. തങ്ങളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത 67 ഏക്കറിന് ഉള്ളില്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in