പാഠപുസ്തകങ്ങള്‍ വെള്ളമെടുത്തതില്‍ വിഷമിക്കണ്ട ; പുതിയവ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി 

പാഠപുസ്തകങ്ങള്‍ വെള്ളമെടുത്തതില്‍ വിഷമിക്കണ്ട ; പുതിയവ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി 

മഴക്കെടുതികളില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയവ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പുസ്തകങ്ങള്‍ നഷ്ടമായ ഒന്ന് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയവ നല്‍കും. നഷ്ടപ്പെട്ടവര്‍ക്ക് പാഠപുസ്തകങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു.

പാഠപുസ്തകങ്ങള്‍ വെള്ളമെടുത്തതില്‍ വിഷമിക്കണ്ട ; പുതിയവ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി 
ഉരുള്‍പൊട്ടലല്ല, പുത്തുമലയിലേത് സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്നുള്ള ഭീമന്‍ മണ്ണിടിച്ചില്‍ 

ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ വിവര ശേഖരണം നടത്തണം. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ കോഴിക്കോട് എറണാകുളം ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in