'ബുദ്ധിശൂന്യമായ നിര്‍ബന്ധം പിടിക്കരുതായിരുന്നു', സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍

'ബുദ്ധിശൂന്യമായ നിര്‍ബന്ധം പിടിക്കരുതായിരുന്നു', സര്‍ക്കാരിനെതിരെ  വിമര്‍ശനവുമായി ശശി തരൂര്‍

സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കീം പരീക്ഷ നടത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്റേ മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടം കൂടിയതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കീം പരീക്ഷയെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടം സാമൂഹിക അകലത്തെയും നിയന്ത്രണങ്ങളെയും പൂര്‍ണമായി പരിഹസിക്കുന്നത് പോലെയായി. കൊവിഡ് 19നെ ചെറുക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍, ബുദ്ധിശൂന്യമായി പ്രവേശനപരീക്ഷ നടത്തണമെന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്ന് എംപിയായ താനും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടത് സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശശി തരൂര്‍ പറയുന്നുണ്ട്.

'ബുദ്ധിശൂന്യമായ നിര്‍ബന്ധം പിടിക്കരുതായിരുന്നു', സര്‍ക്കാരിനെതിരെ  വിമര്‍ശനവുമായി ശശി തരൂര്‍
പാലത്തായി കേസില്‍ സമരാഹ്വാനവുമായി സമസ്ത, 'അനാഥ ബാലികയുടെ അവകാശപ്പോരാട്ടമായി മുസ്ലിം സംഘടന പ്രത്യേക താല്‍പര്യമെടുക്കണം'

2020-21 വര്‍ഷത്തിലേക്കുള്ള പ്രവേശന പരീക്ഷ കൊവിഡ് വ്യാപനത്തിന് പിന്നാലെ ജൂലൈ 16ലേക്ക് മാറ്റി വെക്കുകയായിരുന്നു. കനത്ത ജാഗ്രതയിലാകും പരീക്ഷ നത്തുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പല സ്ഥലങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in