'സ്ഥിതി ഗുരുതരമായേക്കും', മലപ്പുറത്ത് ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കില്ല

'സ്ഥിതി ഗുരുതരമായേക്കും', മലപ്പുറത്ത് ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കില്ല

മലപ്പുറം ജില്ലയില്‍ ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കില്ല. കേരള റെസ്‌റ്റോറന്റ് അസോസിയേഷന്റേതാണ് തീരുമാനം. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമാകും ലഭ്യമാകുക. തിങ്കളാഴ്ച കളക്ടറെ കണ്ട് തീരുമാനം അറിയിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകള്‍ തുറന്നാള്‍ സ്ഥിതി ഗുരുതരമാന്‍ സാധ്യതയുണ്ടെന്ന് ഉടമകള്‍ പറയുന്നു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് പരിഗണിച്ചാണ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.

'സ്ഥിതി ഗുരുതരമായേക്കും', മലപ്പുറത്ത് ജൂലൈ 15 വരെ ഹോട്ടലുകള്‍ തുറക്കില്ല
കൊവിഡ് ബാധിതരുമായി ഇടപെട്ടാല്‍ നിരീക്ഷണം നിര്‍ബന്ധം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം

കോഴിക്കോട് ജില്ലയിലും ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ഉടമകളുടെയും തീരുമാനം. യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷാമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

Related Stories

No stories found.
logo
The Cue
www.thecue.in