‘ലോകത്തെ ഇനി സാധാരണ നിലയിലാക്കാന്‍ കൊവിഡ് പ്രതിരോധമരുന്നിനേ കഴിയൂ’: ഐക്യരാഷ്ട്ര സഭാ തലവന്‍

‘ലോകത്തെ ഇനി സാധാരണ നിലയിലാക്കാന്‍ കൊവിഡ് പ്രതിരോധമരുന്നിനേ കഴിയൂ’: ഐക്യരാഷ്ട്ര സഭാ തലവന്‍

Published on

ലോകത്തെ ഇനി സാധാരണ നിലയിലാക്കാന്‍ കൊവിഡ് പ്രതിരോധ മരുന്നിന് മാത്രമേ സാധിക്കൂ എന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ ആന്റോണിയോ ഗുട്ടെറസ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യുഎന്‍ അംഗങ്ങളായ അന്‍പതോളം ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനും, രാജ്യങ്ങളുടെ സമ്പത്തും സംരക്ഷിക്കാന്‍ ഈ പ്രതിരോധമരുന്നിനാലാകും സാധിക്കുക എന്നും ഗുട്ടെറസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡിന് ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധമരുന്നാണ് വേണ്ടത്. ഇത് കണ്ടെത്തുന്നതിന് ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം അത്യാവശ്യമാണ്. ഇത് ഉറപ്പാക്കാന്‍ വലിയ ശ്രമം തന്നെ ആവശ്യമാണ്. മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ 20 ശതമാനമാണ് ഇതുവരെ സമാഹരിച്ചതെന്നും യുഎന്‍ ചീഫ് അറിയിച്ചു.

‘ലോകത്തെ ഇനി സാധാരണ നിലയിലാക്കാന്‍ കൊവിഡ് പ്രതിരോധമരുന്നിനേ കഴിയൂ’: ഐക്യരാഷ്ട്ര സഭാ തലവന്‍
കൊവിഡ് പാഠം : പട്ടിയും പൂച്ചയും അടക്കമുള്ളവയുടെ മാംസവ്യാപാരത്തിന് നിരോധനവുമായി ചൈനയിലെ ജൂഹായ് നഗരവും

ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കൊവിഡ് 19 പരിശോധനകള്‍ക്ക് സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഉഗാണ്ട ബിസിനസുകാര്‍ക്ക് കൂടുതല്‍ സമയം നല്‍കി, ജോലി നഷ്ടമായ തൊഴിലാളികള്‍ക്ക് അടിയന്തരമായി സഹായമെത്തിക്കാന്‍ നമീബിയയ്ക്ക് സാധിച്ചു, ഈജിപ്ത് വ്യവസായങ്ങളുടെ നികുതി കുറച്ചു, ഇങ്ങനെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണെന്നും യുഎന്‍ മേധാവി പറഞ്ഞു.

logo
The Cue
www.thecue.in