ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 34 പേരും കാസര്‍കോട് ജില്ലയില്‍; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 34 പേരും കാസര്‍കോട് ജില്ലയില്‍; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലക്കാരാണ്. തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാവണം.

164 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ പലരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ ഒട്ടേറെ ജില്ലകള്‍ സഞ്ചരിച്ചു. പൊതുപ്രവര്‍ത്തകന്റെ ജാഗ്രത കാണിച്ചില്ല. സെക്രട്ടറിയേറ്റിലും നിയമസഭയിലും വരെ വന്നവരുണ്ട്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരും.

കാസര്‍കോട്ടെ രോഗികളുടെ ചികിത്സാ പ്രശ്‌നം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കും. കര്‍ണാടകയില്‍ ചികിത്സ നടത്താനുള്ള സൗകര്യമില്ല. ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ മണ്ണ് കൊണ്ടിട്ട് യാത്ര തടസ്സപ്പെടുത്തുകയാണ് കര്‍ണാടക. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in