കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സാ മാത്രം, അത്യാഹിത വിഭാഗം ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സാ മാത്രം, അത്യാഹിത വിഭാഗം ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍

എറണാകുളം മെഡിക്കല്‍ കോളേജ് ഇനി മുതല്‍ ജില്ലയിലെ കോവിട് ചികിത്സ കേന്ദ്രമായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ഇനി മുതല്‍ അടിയന്തിര ഒ .പി വിഭാഗവും, ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഒ. പി യില്‍ നിലവില്‍ ചികിത്സ തേടിയിരുന്ന ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ തുടര്‍ചികിത്സ്‌ക്കായി ആശ്രയിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജിലെ ചികിത്സാ സംവിധാനങ്ങള്‍ കൊവിട് രോഗബാധയുള്ളവര്‍ക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് മാറ്റമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് മുതലാണ് നിയന്ത്രണം.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി മാറ്റുവാനുള്ള നിര്‍ദേശം മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് പുതുതായി ആറ് പേരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ കളമശേരി മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in