യുപി ഭവന് മുന്നില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഡല്‍ഹി പൊലീസ്; കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ മിന്നല്‍ പ്രതിഷേധം

യുപി ഭവന് മുന്നില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഡല്‍ഹി പൊലീസ്; കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ മിന്നല്‍ പ്രതിഷേധം

ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. യുപി ഭവന് മുന്നില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലര്‍ സുഭാഷ്ചന്ദ്ര യാദവും കസ്റ്റഡയിലെടുക്കപ്പെട്ട കൂട്ടത്തിലുണ്ട്. മൂന്ന് മണിയ്ക്ക് പ്രതിഷേധം നടക്കുമെന്നറിഞ്ഞ് യുപി ഭവന് മുന്നില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധ സ്ഥലത്തേക്ക് വിദ്യാര്‍ത്ഥികള്‍ വന്നിറങ്ങുമ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടിരുന്നു. ഓട്ടോയില്‍ നിന്നും ബസില്‍ നിന്നുമായി പ്രതിഷേധക്കാരെ വരുന്ന വഴിയില്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ ആരംഭിച്ചതോടെ കൗടില്യമാര്‍ഗിലും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥിനികള്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധം ആരംഭിച്ചു. മന്ദിര്‍മാര്‍ഗില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് വക്താവ് ഉദിത് രാജിനേയും (മുന്‍ ബിജെപി നേതാവ്) പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടം കൂടുന്നത് നിരോധിച്ചാല്‍ വ്യക്തികള്‍ പോലും സംഘടനയായി പൊരുതും.  

പി എ മുഹമ്മദ് റിയാസ്  

യുപി ഭവന് മുന്നില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഡല്‍ഹി പൊലീസ്; കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ മിന്നല്‍ പ്രതിഷേധം
‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

ഇതിനിടെ പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തി. ജാമിയ മിലിയ, ജെഎന്‍യു സര്‍വ്വകലാശാലകളില്‍ നിന്നെത്തിയ 20ഓളം പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം കൗടില്യമാര്‍ഗിലെ ഇടവഴിയിലൂടെ പ്രതിഷേധ സ്ഥലത്ത് എത്തുകയായിരുന്നു. പോസ്റ്ററുകളുമായെത്തി മുദ്രാവാക്യം വിളിക്കുന്ന പ്രതിഷേധക്കാരെ കണ്ട് പൊലീസ് ആദ്യം അമ്പരന്നെങ്കിലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുപി ഭവന് മുന്നില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഡല്‍ഹി പൊലീസ്; കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ മിന്നല്‍ പ്രതിഷേധം
‘ഡീറ്റെന്‍ഷന്‍ സെന്റര്‍ 2012ല്‍ ആരംഭിച്ച നടപടി, നിര്‍ത്തിവെയ്ക്കുന്നു’; കേന്ദ്രത്തില്‍ നിന്ന് ‘റിമൈന്‍ഡര്‍’ വരുന്നെന്ന് സര്‍ക്കാര്‍

Related Stories

No stories found.
logo
The Cue
www.thecue.in