‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്‌നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷിന്റെ പ്രതികരണം.

എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലിലാണ്. അദ്ദേഹം പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം വിട്ടയക്കപ്പെടണം.

ജിഗ്നേഷ് മേവാനി

‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി
ചന്ദ്രശേഖര്‍ ആസാദ് : ദളിതരുടെ ശബ്ദമായ പോരാളി, പൗരത്വ നിയമത്തിനെതിരെ യുവതയ്ക്ക് വീര്യമേകിയ പ്രക്ഷോഭ നായകന്‍ 

ഓള്‍ഡ് ഡല്‍ഹിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആസാദിനെ ഡിസംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലേന്ന് നടത്തിയ പ്രക്ഷോഭത്തിന് ശേഷം പ്രതിഷേധക്കാര്‍ക്കൊപ്പം ഡല്‍ഹി ജമാ മസ്ജിദില്‍ തങ്ങുകയായിരുന്നു ആസാദ്. കസ്റ്റഡിയിലെടുക്കാനായി പൊലീസ് നടത്തിയ രണ്ട് ശ്രമങ്ങള്‍ ആസാദും കൂട്ടാളികളും പരാജയപ്പെടുത്തിയിരുന്നു. ആസാദിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. 21ന് പുലര്‍ച്ചെ 3.15ന് ഭീം ആര്‍മി നേതാവ് കീഴടങ്ങാന്‍ തയ്യാറായി. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരിലെ കുട്ടികളെ വിട്ടയക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. വൈകിട്ട് ആസാദിനെ തീസ് ഹസാരി കോടതിയില്‍ ഹാജരാക്കി. ഭീം ആര്‍മി നേതാവിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതി നടപടിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെങ്കിലും മാധ്യമങ്ങളെ കോടതി മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ആയിരക്കണക്കിനാളുകളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാണ് ആസാദിനെതിരായ ഡല്‍ഹി പൊലീസ് എഫ്‌ഐആറിലുള്ളത്.

‘ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി
‘ഡീറ്റെന്‍ഷന്‍ സെന്റര്‍ 2012ല്‍ ആരംഭിച്ച നടപടി, നിര്‍ത്തിവെയ്ക്കുന്നു’; കേന്ദ്രത്തില്‍ നിന്ന് ‘റിമൈന്‍ഡര്‍’ വരുന്നെന്ന് സര്‍ക്കാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in