രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 

രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബി.ജെ.പി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഒരു മുഴം മുന്നേ എറിഞ്ഞ് കോണ്‍ഗ്രസ്. നിയമസഭയിലെ ബിഎസ്പിയുടെ മുഴുവന്‍ അംഗങ്ങളെയും പാളയത്തിലെത്തിച്ചാണ് കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നീക്കം. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ബിഎസ്പി യുടെ ആകെയുള്ള ആറ് എംഎല്‍എമാരും സ്പീക്കര്‍സിപി ജോഷിക്ക് കത്ത് നല്‍കുകയായിരുന്നു. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേറിയ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേക്കേറിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള ചരടുവലിക്കൊടുവിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.

രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 
ബില്‍ഡര്‍മാര്‍ കുരുക്കില്‍ ; ഫ്‌ളാറ്റുകള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയത് പൊളിക്കുകയോ ഒഴിയുകയോ വേണ്ടിവരുമെന്ന മുന്നറിയിപ്പോടെ 

വര്‍ഗ്ഗീയതെയ്ക്കെതിരെ പോരാടാനും സംസ്ഥാന വികസനത്തിനുമായാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് മികച്ച മുഖ്യമന്ത്രിയാണെന്നും ബിഎസ്പി വിട്ട രാജേന്ദ്ര ഗുഡ് പറഞ്ഞു. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കി വരികയായിരുന്നു. അതേസമയം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ മത്സരിക്കേണ്ടി വരും. ഈ വൈരുധ്യം എതിരാളികള്‍ക്ക് ശക്തി നല്‍കും എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും രാജേന്ദ്ര ഗുഡ് വിശദീകരിക്കുന്നു.

രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 
‘സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വില’; ജസ്റ്റിസ് ലോയയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ജോലിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

2018-ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ നൂറ് സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഈ ഘട്ടത്തില്‍ ആറ് എംഎല്‍എമാരുണ്ടായിരുന്ന ബിഎസ്പി, അധ്യക്ഷ മായാവതിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ഇതോടൊപ്പം 13 സ്വതന്ത്രന്‍മാരില്‍ 12 പേരുടെ പിന്തുണയും സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരുണ്ടാക്കിയത്. പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാര്‍ ഇതിനോടകം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

രാജസ്ഥാനില്‍ നിര്‍ണ്ണായക ട്വിസ്റ്റ് ; ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ 
മരട് വിധിയെ പിന്‍തുണച്ച് വിഎസ്; ‘നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’ 

ഇതോടൊപ്പം ആറ് ബി.എസ്.പി എംഎല്‍എമാര്‍ ചേരുന്നതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയരും. നേരത്തെ ഹരിയാനയില്‍, മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ഹരിയാന നിയമസഭയിലെ എംഎല്‍എയുമായ ജയ് പ്രകാശിനേയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാക്കളായ അശോക് അറോറ, പ്രദീപ് ചൗധരി, സുഭാഷ് ഗോയല്‍ എന്നിവരെയും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in