ബില്‍ഡര്‍മാര്‍ കുരുക്കില്‍ ; ഫ്‌ളാറ്റുകള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയത് പൊളിക്കുകയോ ഒഴിയുകയോ വേണ്ടിവരുമെന്ന മുന്നറിയിപ്പോടെ 

ബില്‍ഡര്‍മാര്‍ കുരുക്കില്‍ ; ഫ്‌ളാറ്റുകള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയത് പൊളിക്കുകയോ ഒഴിയുകയോ വേണ്ടിവരുമെന്ന മുന്നറിയിപ്പോടെ 

കോടതി ഉത്തരവുണ്ടായാല്‍ പൊളിക്കുകയോ ഒഴിയുകയോ വേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നഗരസഭയുടെ ഈ മുന്നറിയിപ്പ് അംഗീകരിച്ചാണ് ബില്‍ഡര്‍മാര്‍ നിര്‍മ്മാണവും ഫ്‌ളാറ്റുകളുടെ വില്‍പ്പനയും നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട മരടിലെ 4 ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണത്തിന് മരട് പഞ്ചായത്ത് നല്‍കിയത് നിയമ വിരുദ്ധ നിര്‍മ്മാണത്തിന് നല്‍കുന്ന അനുമതി രേഖയാണ്. ജെയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ക്കാണ് യു എ കൈവശാവകാശരേഖ നല്‍കിയത്.

ബില്‍ഡര്‍മാര്‍ കുരുക്കില്‍ ; ഫ്‌ളാറ്റുകള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയത് പൊളിക്കുകയോ ഒഴിയുകയോ വേണ്ടിവരുമെന്ന മുന്നറിയിപ്പോടെ 
മരട് ഫ്‌ളാറ്റ്: ‘14’ ദിവസത്തിനകം പൊളിക്കണം; അന്ത്യശാസനവുമായി സുപ്രീംകോടതി

നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് കോടതിയുത്തരവ് ഉണ്ടായാല്‍ പൊളിക്കുകയോ ഒഴിയുകയോ വേണമെന്ന മുന്നറിയിപ്പോടെയാണ് കൈവശാവകാശ രേഖ നല്‍കിയതന്നെും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഉപാധികള്‍ ഉടമകള്‍ അംഗീകരിച്ചതാണ്. യുഎ നമ്പര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ചുകളയാം. കൂടാതെ ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കും ഉപാധികളോടെയാണ് കെട്ടിട നമ്പര്‍ നല്‍കിയത്.ഫ്‌ളാറ്റ് വില്‍ക്കുമ്പോള്‍ ഇത്തരം നിയമപ്രശ്‌നങ്ങള്‍ വാങ്ങുന്നയാളിനെ ധരിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അതേക്കുറിച്ചൊന്നും തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് താമസക്കാരുടെ വാദം.

ബില്‍ഡര്‍മാര്‍ കുരുക്കില്‍ ; ഫ്‌ളാറ്റുകള്‍ക്ക് മരട് നഗരസഭ അനുമതി നല്‍കിയത് പൊളിക്കുകയോ ഒഴിയുകയോ വേണ്ടിവരുമെന്ന മുന്നറിയിപ്പോടെ 
മരടില്‍ ഇനി എന്ത്

അങ്ങനെയെങ്കില്‍ നിയമ പ്രശ്‌നം മറച്ചുവെച്ചാണ് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തിയതെന്നും വ്യക്തമാവുകയാണ്. തങ്ങള്‍ നിയമാനുസൃതം ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തിയതാണെന്നും ഇനി ഉത്തരവാദിത്വമില്ലെന്നുമാണ് ആല്‍ഫ വെഞ്ചേഴ്‌സ് കഴിഞ്ഞ ദിവസം മരട് നഗരസഭയ്ക്ക് നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നേരത്തേ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രണ്ട് അനുകൂല വിധികളുടെ ബലത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in