ബിജെപി നേതാവിന്റെ ഗോശാലയിലെ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ 

ബിജെപി നേതാവിന്റെ ഗോശാലയിലെ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ 

മധ്യപ്രദേശിലെ ദേവാസില്‍ ബിജെപി നേതാവിന്റെ ഗോശാലയ്ക്ക് പുറത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. ദേവാസ് ജില്ലയിലെ റാബഡിയ ഗ്രാമത്തില്‍ വരുണ്‍ അഗര്‍വാള്‍ എന്നയാള്‍ നടത്തുന്ന ഗോശാലയിലെ പശുക്കളാണ് പുറത്തെ ചതുപ്പില്‍ അകപ്പെട്ട് ചത്തത്. പന്ത്രണ്ട് പശുക്കള്‍ക്കാണ് ജീവഹാനിയുണ്ടായത്. പ്രദേശിക നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ മുന്‍സിപ്പല്‍ അധികാരികളാണ് വരുണ്‍ അഗര്‍വാളിന്റെ ഗോശാലയിലേക്ക് വിട്ടിരുന്നത്.

ബിജെപി നേതാവിന്റെ ഗോശാലയിലെ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ 
കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനടക്കം 4 പേരെ വെറുതെവിട്ടു   

തന്റെ പശുക്കളെ തിരഞ്ഞ് ഇവിടെയെത്തിയ അംബ റാം എന്നയാളാണ് അഗര്‍വാളിന്റെ പശു സംരക്ഷണ കേന്ദ്രത്തിന് സമീപം കാലികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അതേസമയം അംബറാമിന്റെ പശുക്കളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പൊലീസ് സംഘം ഗോശാലയില്‍ എത്തി പരിശോധന നടത്തിയതായി ദേവാസ് എസിപി ജഗദീഷ് ദാവര്‍ പറഞ്ഞു. ഗോശാലയുടെ ശേഷിയേക്കാള്‍ കൂടുതല്‍ പശുക്കളെ പാര്‍പ്പിച്ചതാണ് കൂട്ടത്തോടെ ഇവ ചാകാന്‍ ഇടയായതെന്ന് അദ്ദേഹം പറഞ്ഞു. ചതുപ്പില്‍ വീണ ചിലതിനെ രക്ഷിക്കാന്‍ സാധിച്ചു. ബാക്കിയുള്ളവയ്ക്ക് ജീവഹാനിയുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു.

ബിജെപി നേതാവിന്റെ ഗോശാലയിലെ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ 
എംഎ യൂസഫലി ഇടപെട്ടു, ഒരു ലക്ഷം ദിര്‍ഹം കെട്ടിവെച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം 

മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരം വരുണ്‍ അഗര്‍വാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ സഹായികളായ സതീഷ് മഹേഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 450 കോടി രൂപ ചെലവില്‍ ബയോ ഗ്യാസ് പ്ലാന്റ് അടക്കം അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആയിരം ഗോശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്താകെ 600 ഓളം ഗോശാലകളുണ്ടെന്നാണ് കണക്ക്.ഇവയൊന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in