ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’

ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’

ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ അപകട മരണക്കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പഷ്യാലിറ്റി ഐസിയുവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയില്‍ എന്തു പറയുന്നു എന്നത് ജാമ്യാപേക്ഷയില്‍ നിര്‍ണായകമാകും. ശ്രീറാമിനെതിരെയുള്ള വകുപ്പുകള്‍ ദുര്‍ബലമാകുമെന്നാണ് സൂചന. പൊലീസ് രക്തസാംപിള്‍ എടുക്കാന്‍ വൈകിപ്പിച്ചത് ശ്രീറാമിനെ സഹായകരമായേക്കും. കെമിക്കല്‍ ലാബിലെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്നാണ് സൂചന. ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസില്‍ പൊലീസ് ഒത്തുകളിച്ചെന്നും ശ്രീറാമിന് രക്ഷപ്പെടാനായി പഴുതുകള്‍ ഒരുക്കിയെന്നുമാണ് വിലയിരുത്തലുകള്‍.

ശ്രീറാം കേസില്‍ പൊലീസ് നടത്തിയ അട്ടിമറി ശ്രമങ്ങള്‍

മദ്യപിച്ചെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടും ആല്‍ക്കഹോളിന്റെ ഗന്ധമുളളതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ശ്രീറാമിന്റെ രക്തസാംപിള്‍ എടുത്തത് അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം.

കൂടെയുണ്ടായിരുന്ന ആളാണ് കാര്‍ ഓടിച്ചതെന്ന് ശ്രീറാം ആരോപിച്ചെങ്കിലും സുഹൃത്തിനെ പരിശോധിക്കാതെ അപ്പോള്‍ തന്നെ വിട്ടയച്ചു.

മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം തന്നിഷ്ടപ്രകാരം കിംസ് ആശുപത്രിയിലേക്ക് പോയപ്പോള്‍ പൊലീസ് കാഴ്ച്ചക്കാര്‍.

ശ്രീറാം ആണ് വാഹനം ഓടിച്ചതെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയ വഫയെ പൊലീസ് സാക്ഷിപ്പട്ടികയില്‍ നിന്ന് മാറ്റി, വകുപ്പുകള്‍ ചാര്‍ത്തി പ്രതിയാക്കി. പ്രതിയാക്കുമ്പോള്‍ വഫയുടെ മൊഴി അപ്രസക്തമാകുമെന്ന് നിയമവിദഗ്ധര്‍.

ശനിയാഴ്ച്ച രാവിലെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ പൊലീസ് മറച്ചുവെച്ചു. കേസ് രജിസ്റ്റര്‍ ചെയ്താല്‍ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എഫ്ഐആര്‍ പ്രസിദ്ധീകരിക്കുന്ന പതിവ് തെറ്റിച്ചു.

ഗുരുതരപരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞത് സൂപ്പര്‍ ഡീലക്‌സ് റൂമില്‍.

ആദ്യം ചാര്‍ത്തിയ ദുര്‍ബ്ബലമായ എഫ്‌ഐആറിന് പകരം ഐപിസി 304 പാര്‍ട്ട് 2 വകുപ്പ് ചുമത്തിയത് കടുത്ത സമ്മര്‍ദ്ദത്തിന് ശേഷം.

പൊലീസ് അനങ്ങിയത് ആശുപത്രി വാസം ആവശ്യമില്ലെന്നും ജയിലിലേക്ക് മാറ്റണമെന്നുമുള്ള മജിസ്‌ട്രേറ്റ് ഉത്തരവിനേത്തുടര്‍ന്ന്. ശ്രീറാമിനെ മാധ്യമങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ പൊലീസിന്റെ ശ്രമം. ആശുപത്രിയിലേക്ക് നടന്നുകയറിയ ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്ത് പുറത്തെത്തിച്ചത് മുഖത്ത് മാസ്‌ക് ധരിപ്പിച്ച്, സ്ട്രെച്ചറില്‍ കിടത്തി. ജില്ലാ ജയിലില്‍ എത്തിച്ചത് ഉള്‍വശം കാണാന്‍ കഴിയാത്ത ആംബുലന്‍സില്‍.

ഐഎഎസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ കോളേജ് ജയില്‍ സെല്ലില്‍ പോലും പ്രവേശിപ്പിച്ചില്ല. ചെറിയ പരുക്കുകള്‍ മാത്രമുള്ള ശ്രീറാം ഇപ്പോഴും കഴിയുന്നത് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സെപ്ഷ്യാലിറ്റി ഐസിയുവില്‍.

ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’
കശ്മീരില്‍ നിരോധനാജ്ഞ; നേതാക്കള്‍ വീട്ടുതടങ്കലില്‍; ഇന്റര്‍നെറ്റ് നിര്‍ത്തിവെച്ചു
സര്‍വ്വേ ഡയറക്ടര്‍ ചുമതല വഹിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലായാല്‍ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ചട്ടം. പക്ഷെ സര്‍വ്വേ ഡയറക്ടര്‍ക്കെതിരായ നടപടി 'സാങ്കേതിക കാരണങ്ങളാല്‍' വൈകി. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും രണ്ട് ദിവസമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ശ്രീറാം കേസ് അട്ടിമറിക്കപ്പെടുമോ?; ജാമ്യാപേക്ഷയില്‍ പൊലീസ് വാദം നിര്‍ണായകം; ഐഎഎസ് ഓഫീസറെ തുണച്ചേക്കാവുന്ന പൊലീസ് ‘വീഴ്ച്ചകള്‍’
മലയാളികളെ സെക്‌സ് പഠിപ്പിച്ചത് ഞാനല്ല: ഷക്കീല അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in