

മേയ് 18, 2026. നോർവേയുടെ തലസ്ഥാനമായ ഒസ്‌ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറും ഒരു ജോയിന്റ് പ്രസ് ബ്രീഫിംഗ് കഴിഞ്ഞ് ഹാൾ വിടാൻ ഒരുങ്ങുമ്പോൾ ഒരു ശബ്ദം ആ മുറിയെ നിശ്ശബ്ദമാക്കി
"Why don't you take some questions from the freest press in the world?"
ആ ചോദ്യം ചോദിച്ചത് ഹെല്ലെ ലിങ്, ഒസ്‌ലോ ആസ്ഥാനമായ പത്രം Dagsavisen-ൽ കൊമന്റേറ്ററായ ഒരു നോർവീജിയൻ ജേർണലിസ്റ്റ്.
മോദി പ്രതികരിക്കാതെ ഹാൾ വിടുകയായിരുന്നു. ഈ ചോദ്യം പ്രധാനമന്ത്രി കേട്ടോ ഇല്ലയോ എന്ന് ഇന്നും വ്യക്തമല്ല. പക്ഷേ ആ ക്ലിപ്പ് വൈറലായി. ഒരു ജേർണലിസ്റ്റ് ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ X-ന്റെ ഏറ്റവും ചർച്ചാ വിഷയമായ വ്യക്തിയായി മാറി.
പ്രസ് ഫ്രീഡം ഇൻഡക്സ്: നമ്പർ 1 vs 157
ഹെല്ലെ X-ൽ ഇങ്ങനെ എഴുതി: "Narendra Modi would not take my question; I was not expecting him to. Norway has the number one spot on the World Press Freedom Index, India is at 157th, competing with Palestine, Emirates & Cuba."
ലളിതമാക്കി പറഞ്ഞാൽ, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമ അന്തരീക്ഷം ഉള്ള രാജ്യം നോർവേ. ഇന്ത്യ? 157-ാം സ്ഥാനം. പലസ്തീൻ, ക്യൂബ, യുഎഇ എന്നിവക്കൊപ്പം.
ഒരു ട്രോൾ ആർമി, ഒരു സ്പൈ ആരോപണം, ഒരു വിശദീകരണം
ആ വീഡിയോ പരക്കേ ഷെയർ ആയതോടെ ഹെല്ലെ ലിങ് ശക്തമായ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായി. "foreign plant", "spy", "Chinese proxy" എന്നൊക്കെ ആരോപണങ്ങൾ ഉയർന്നു. ഹെല്ലെ X-ൽ തന്നെ മറുപടി നൽകി: "I never thought I would have to write this, but I am not a foreign spy of any sort, sent out by any foreign government. My work is journalism." .
ഈ ആരോപണങ്ങൾക്ക് മുൻപ് ഹെല്ലെയ്ക്ക് X-ൽ 800-ൽ താഴെ ഫോളോവേഴ്സ് ആയിരുന്നത് 17,000-ലധികം ആയി ഉയർന്നു.
ഇന്ത്യൻ എംബസ്സിയുടെ പബ്ലിക് ഇൻവൈറ്റ്, MEA-യുടെ വൈറൽ ഫേസ്ഓഫ്
ചർച്ച ശക്തമായതോടെ ഇന്ത്യൻ എംബസി ഹെല്ലെയെ X-ൽ ടാഗ് ചെയ്തു, അന്ന് രാത്രി റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിൽ നടക്കുന്ന പ്രസ് ബ്രീഫിംഗിലേക്ക് ക്ഷണിച്ചു. ആ ബ്രീഫിംഗ്, അത്ര അനായാസമായിരുന്നില്ല. എം.ഈ.എ സെക്രട്ടറി സിബി ജോർജ് ഇന്ത്യയുടെ നാഗരികത, യോഗ, ചെസ്സ്, കോവിഡ് വാക്‌സിൻ നയതന്ത്രം എന്നിവ ഉദ്ധരിച്ച് ഹെല്ലെയുടെ ചോദ്യങ്ങളോട് ശക്തമായി പ്രതികരിച്ചു. ഇടയ്ക്ക് ഹെല്ലെ ബ്രീഫിംഗിൽ നിന്ന് ഇറങ്ങി പോവുകയും തിരിച്ചുവരുകയും ചെയ്തു. സിബി ജോർജിന്റെ ഫേഷ്യൽ എക്‌സ്‌പ്രഷൻ ഒരു സെപ്പറേറ്റ് വൈറൽ ലൂപ്പ് ആയി.
ഇന്ത്യൻ രാഷ്ട്രീയം ഇളകി
രാഹുൽ ഗാന്ധി X-ൽ എഴുതി: "When there is nothing to hide, there is nothing to fear. What happens to India's image when the world sees a compromised PM panic and run from a few questions?"
ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ഇത് തള്ളിക്കളഞ്ഞു. നോർവേ പ്രധാനമന്ത്രിയും ആ ബ്രീഫിംഗിൽ ചോദ്യങ്ങൾ സ്വീകരിച്ചില്ലെന്ന് മാളവ്യ ചൂണ്ടിക്കാട്ടി.
പുതിയ വഴിത്തിരിവ്: മെറ്റ അക്കൗണ്ട് നിർത്തലാക്കി
കഥ ഇവിടെ തീർന്നില്ല.
മേയ് 20-ന് ഹെല്ലെ വെളിപ്പെടുത്തി, എന്റെ ഇൻസ്റ്റഗ്രാമും ഫേസ്‌ബുക്കും ഒരേ ദിവസം നിർത്തലാക്കപ്പെട്ടു. ഒരു ദിവസം മുഴുവൻ അക്കൗണ്ടിൽ കയറാൻ കഴിയാതിരുന്ന ശേഷം ഔദ്യോഗിക നിർത്തലാക്കൽ അറിയിപ്പ് ലഭിച്ചു.
അവർ എഴുതി — "മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നൽകേണ്ടി വന്ന ഒരു ചെറിയ വില. പക്ഷേ ഇതുവരെ ഇങ്ങനെ അനുഭവിച്ചിട്ടില്ല."
ഈ നിർത്തലാക്കൽ എന്തുകൊണ്ടാണ്? ആരുടെ പരാതിയിൽ? ഇന്ത്യൻ സർക്കാരിന് ഇതിൽ പങ്കുണ്ടോ? ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മെറ്റ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു, "ഒരു മാധ്യമ പ്രവർത്തക ഓൺലൈൻ ആക്രമണം നേരിട്ട ശേഷം, അവരുടെ അക്കൗണ്ട് നിർത്തലാക്കുകയാണോ? ഇന്ത്യൻ സർക്കാരിന്റെ ഈണത്തിന് ഒപ്പം ചുവടുവയ്ക്കുകയാണോ?" മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആരാ ഈ ഹെല്ലെ ലിങ്?
മക്ക് റാക്ക് പ്രൊഫൈൽ പ്രകാരം, ഹെല്ലെ ഒന്നിലധികം നോർവീജിയൻ പ്രസിദ്ധീകരണങ്ങൾക്കായി ഫ്രീലാൻസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒസ്‌ലോ ആസ്ഥാനമായ Dagsavisen-ൽ കൊമന്റേറ്ററാണ്. ട്രംപിനെ വിമർശിക്കുന്ന ലേഖനങ്ങൾ, ഷി ജിൻപിങ്ങിനെ പ്രശംസിക്കുന്ന ലേഖനങ്ങൾ, എലോൺ മസ്കിനെ വിമർശിക്കുന്ന ലേഖനങ്ങൾ, തുടങ്ങിയവ അവരുടെ പേരിലുണ്ട്.
X-ൽ ഏറ്റവും അടുത്ത ആക്ടിവിറ്റി 2024 ഏപ്രിൽ 10-നായിരുന്നു, ഇപ്പോൾ ടിക്‌ടോക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്കിൽ കൂടുതൽ ആക്ടീവ് ആണെന്ന് അവർ വ്യക്തമാക്കി.
വലുതായ ചോദ്യം
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഫോർമൽ പ്രസ് കോൺഫറൻസ് നടത്തിയിട്ടില്ലെന്ന ആരോപണം ഇന്ത്യൻ മാധ്യമ ലോകത്ത് ആഴ്ചകളായി ചർച്ചയാണ്. ഈ സംഭവത്തിനു ശേഷം ആ ചർച്ച അന്താരാഷ്ട്ര തലത്തിൽ എത്തി.
ഒരു ജേണലിസ്റ്റ്. ഒരു ചോദ്യം. ഒരു നിമിഷം. ഇത്രയും മതി ആഗോള ചർച്ചകൾ തുടക്കമിടാൻ എന്ന് ഹെല്ലെ ലിങ് തെളിയിച്ചത്.