'സോജന്റെ തലയില്‍ നിന്ന് തൊപ്പി ഊരുന്നതുവരെ എനിക്ക് മുടിവേണ്ട';സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധവുമായി വാളയാര്‍കുട്ടികളുടെ അമ്മ

'സോജന്റെ തലയില്‍ നിന്ന് തൊപ്പി ഊരുന്നതുവരെ എനിക്ക് മുടിവേണ്ട';സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധവുമായി വാളയാര്‍കുട്ടികളുടെ അമ്മ

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ വാളയാര്‍ സമരസമിതി. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ ദ ക്യു'വിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സമയമുണ്ടെന്നും, സോജനെ പുറത്താക്കുന്നതുവരെ താന്‍ തലയില്‍ മുടിവെക്കില്ലെന്നും അമ്മ ദ ക്യുവിനോട്.

'കേസ് അട്ടിമറിച്ച സോജനെ പുറത്താക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നു, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ അവര്‍ക്ക് സമയമുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന്റേ പിറ്റേ ദിവസം സമര പന്തലില്‍ വെച്ച് തലമുണ്ഡനം ചെയ്യും. അതിന് ശേഷം കേരളത്തിലെ അമ്മമാരുടെ മുന്നിലേക്കായിരിക്കും ഞാന്‍ പോകുന്നത്. 14 ജില്ലകളിലും നടന്ന് എന്റെ മക്കള്‍ക്ക് നീതി കിട്ടാത്ത കാര്യം ഞാന്‍ പറയും.'

കേരളത്തിലെ പൊലീസുകാര്‍ക്ക് മുഴുവന്‍ അപമാനം

സോജനെ പോലെ ഒരു പൊലീസുകാരന്‍ സര്‍വീസിലുള്ളത് കേരളത്തിലെ മുഴുവന്‍ പൊലീസുകാര്‍ക്കും അപമാനമാണെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. 'സോജന്റെ തലയില്‍ നിന്ന് തൊപ്പി ഊരുന്നത് വരെ ഞാന്‍ തലയില്‍ മുടിവെക്കില്ല. ഇത്രയൊക്കെ പ്രതിഷേധമുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

ഇത്രയും തെറ്റ് ചെയ്തുവെന്ന് അറിഞ്ഞിട്ടും, അവരെന്തിനാണ് സോജനെ സംരക്ഷിക്കുന്നത്? സോജനെ പോലൊരു പൊലീസുകാരന്‍ സര്‍വീസിലുള്ളത് കേരളത്തിലുള്ള മുഴുവന്‍ പൊലീസുകാര്‍ക്കും അപമാനമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല

'ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല, കേരളത്തിലെ ജനങ്ങള്‍ എന്റ കൂടെയാണ്, ജനങ്ങള്‍ തീരുമാനിക്കട്ടെ. സര്‍ക്കാര്‍ ആരു വന്നാലും ഞങ്ങള്‍ക്ക് നീതി കിട്ടണം. എന്റെ മക്കള്‍ക്ക് കിട്ടാത്ത സുരക്ഷിതത്വം ഏത് സര്‍ക്കാര്‍ വന്നാലാണ് തരിക. ഇതുവരെ അത് അവര്‍ നല്‍കിയിട്ടില്ല. ഞാന്‍ സര്‍ക്കാരിനെ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഒറ്റപ്പെട്ടത്. ഇപ്പോള്‍ ഞാന്‍ ജനങ്ങളില്‍ വിശ്വസിച്ചിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്കാവില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ട്', പെണ്‍കുട്ടികളുടെ അമ്മ ദ ക്യു'വിനോട് പറഞ്ഞു.

Walayar Case Girls Mother Against Govt

Related Stories

No stories found.
logo
The Cue
www.thecue.in