കണ്‍സള്‍ട്ടന്‍സി വിവാദം; 'മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം', ആരോപണവുമായി വിടി ബല്‍റാം

കണ്‍സള്‍ട്ടന്‍സി വിവാദം; 'മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം', ആരോപണവുമായി വിടി ബല്‍റാം
Published on

ഇ-മൊബിലിറ്റി പദ്ധതിയില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വിടി ബല്‍റാം. പദ്ധതിക്കായി സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് വീണ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സര്‍ക്കാര്‍ കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് സെബി നിരോധിച്ച കമ്പനിയാണെന്നും, നിരവധി ആരോപണങ്ങളും കേസുകളും ഈ കമ്പനിയുടെ പേരിലുണ്ടെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കണ്‍സള്‍ട്ടന്‍സി വിവാദം; 'മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം', ആരോപണവുമായി വിടി ബല്‍റാം
'കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ', ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ എക്‌സാലോജിക് സൊല്യൂഷന്റെ കണ്‍സള്‍ട്ടന്റാണെന്നും ബല്‍റാം ആരോപിച്ചു. 'ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Exalogic Solutions എന്ന കമ്പനിയുമായി 'വളരെ വ്യക്തിപരമായ' തലത്തില്‍ ഇടപെടുകയും അതിന്റെ സംരംഭകര്‍ക്ക് തന്റെ 'അപാരമായ അറിവ് ഉപയോഗിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുക'യും ചെയ്യുന്ന കണ്‍സള്‍ട്ടന്റാണ് ജെയ്ക്ക് ബാലകുമാര്‍.

ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in