'കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ', ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല

'കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ', ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല

ഇ-മൊബിലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ ചട്ടം ലംഘിച്ചാണ്. കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. സെബി രണ്ട് വര്‍ഷത്തേക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണം, യുണൈറ്റഡ് സ്പിരിറ്റ് അഴിമതി നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് അടക്കം കമ്പനിക്കെതിരെ ഗുരുതരമായ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്തിനാണ് സാമ്രാജ്യത്വ കമ്പനിയോട് താല്‍പര്യം കാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്നും, ഇടപാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിഞ്ഞിരുന്നോ എന്നും വ്യക്തമാക്കണം. കണ്‍സള്‍ട്ടന്‍സി റദ്ദ് ചെയ്ത്, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in