അഗ്നിപഥ്: മറ്റു മേഖലയില്‍ കൈവെച്ചതുപോലെ അല്ല, കേന്ദ്രത്തിന്റെ കൈപൊള്ളും

അഗ്നിപഥ്: മറ്റു മേഖലയില്‍ കൈവെച്ചതുപോലെ അല്ല, കേന്ദ്രത്തിന്റെ കൈപൊള്ളും
Summary

'ഉത്തരേന്ത്യയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അത് ഒരു തൊഴില്‍ എന്നതിലപ്പുറം രാജ്യത്തെ സേവിക്കാനുള്ള, രാജ്യത്തിന് വേണ്ടി അവരുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട ഒരു വേദിയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ മിലിട്ടറി എന്ന് പറയുന്നത്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നത് ജീവിത ദൗത്യമായി പോലും കാണുന്ന വലിയ വിഭാഗം ആളുകള്‍ ഇന്ത്യയിലുണ്ട്. ആ ആളുകളെ മുഴുവന്‍ നോക്കി പരിഹസിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.'

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പ്രതികരിക്കുന്നു.

കഴിഞ്ഞ കുറെ കാലങ്ങളായി രാജ്യത്ത് അപ്രഖ്യാപിത നിയമന നിരോധനം വളരെ കൃത്യമായി നിലനില്‍ക്കുന്നുണ്ട്. രാജ്യസഭയില്‍ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് തന്നെ പറഞ്ഞത്, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ 8.75 ലക്ഷം പോസ്റ്റുകള്‍ ഒഴിവുണ്ടെന്നാണ്. രണ്ട് കോടി തൊഴിലുകള്‍ വര്‍ഷാവര്‍ഷം സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇരിക്കുന്ന സമയത്താണ് ഈ അവസ്ഥ നേരിടുന്നത്. അതില്‍ തന്നെ 1.27 ലക്ഷം ഒഴിവുകള്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ ഉണ്ട്.

പലനിലയ്ക്കുള്ള ഭീഷണി അതിര്‍ത്തികളില്‍ നിന്ന് ഉണ്ടാകുന്ന സമയത്ത് സൈന്യത്തെ സംബന്ധിച്ചിടത്തോളം 1.27 ലക്ഷം പേരുടെ കുറവ് എന്ന് പറയുന്നത് ദേശസുരക്ഷയെ തന്നെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇന്ത്യന്‍ സൈന്യം എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആര്‍മികളില്‍ ഒന്നാണ്. ആ ഘട്ടത്തിലാണ് ആര്‍മിയിലേക്ക് ആവശ്യത്തിന് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ പോലും കേന്ദ്രം തയ്യാറാകാത്തത്. കൊവിഡിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. അതിനെതിരായ സമരങ്ങള്‍ പല നിലയില്‍ പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഗ്നിപഥ് എന്ന് പറയുന്ന പദ്ധതിയുടെ പ്രഖ്യാപനം. ആദ്യം 17നും 21നും ഇടയില്‍ പ്രായമുള്ളവര്‍ എന്ന് പറഞ്ഞു, പിന്നെ 23ഉം 27ഉം വയസുവരെ ഇളവുകള്‍ പ്രഖ്യാപിക്കുന്നു. അപേക്ഷിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ട്രെയിനിംഗ് ഉള്‍പ്പെടെ വലിയ സൈനിക സേവനം നടത്താം. നാല് വര്‍ഷത്തെ സേവനം കഴിഞ്ഞാല്‍ 25 ശതമാനം ആളുകളെ സ്ഥിരപ്പെടുത്തുകയും 75 ശതമാനം ആളുകളെ ഒഴിവാക്കുകയും ചെയ്യും. 2032 ഓട് കൂടി ഇന്ത്യന്‍ സൈന്യത്തെ കരാറടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യുന്ന ആളുകളാക്കി മാറ്റും എന്നാണ് ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചത്.

രാജ്‌നാഥ് സിംഗ്
രാജ്‌നാഥ് സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രി

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. മുന്‍പ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച ആളുകളുള്‍പ്പെടെ പറയുന്നത് രാജ്യത്തെ പട്ടാള സേവനത്തെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷം എന്ന് പറയുന്നത് തെറ്റായ പ്രവണതയാണെന്നാണ്. ഒരു പട്ടാളക്കാരനെ വാര്‍ത്തെടുക്കാന്‍ തന്നെ ആറും ഏഴും വര്‍ഷം എടുക്കും. അപ്പോള്‍ ആറ് മാസം മാത്രം ട്രെിയിനിംഗ് കിട്ടി അവരെ അതിര്‍ത്ഥിയിലേക്കും മറ്റും വിട്ടാല്‍ ഇവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അത് ഇന്ത്യയുടെ ദേശ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഉയര്‍ന്ന് വരും. മാത്രമല്ല ഇവര്‍ക്ക് വേതനം ഒഴിച്ച് മറ്റു ആനുകൂല്യങ്ങളൊന്നും പിരിഞ്ഞ് പോരുമ്പോള്‍ ലഭിക്കുകയുമില്ല. നിലവില്‍ പട്ടാളത്തില്‍ കയറുന്നവര്‍ക്ക് 15 വര്‍ഷക്കാലം വരെ സേവനമുണ്ട്. ആ 15 വര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തുടരാം അല്ലെങ്കില്‍ തിരിച്ചുവരാം. ആ തിരിച്ചുവരുന്നവര്‍ക്ക് ഹോം ഗാര്‍ഡ് ഉള്‍പ്പെടെ പലയിടങ്ങളിലും തൊഴില്‍ നല്‍കാറുണ്ട്. അവര്‍ക്ക് സാധാരണ ഗതിയില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പെന്‍ഷന്‍ പോലും കിട്ടാതെ നാല് വര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്ന യുവാക്കള്‍ ആരുടെ കൈകളിലേക്ക് പോകും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം ആയുധപരിശീലനം അടക്കം ലഭിക്കുന്ന ഒരു വിഭാഗം ആളുകളാണ് രാജ്യത്തുണ്ടാവുക. അവര്‍ തൊഴില്‍ രഹിതരാണ്. അവര്‍ വരുമാനമില്ലാത്തവരായി മാറുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യം അതിന്റെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ആ ഒരു ഘട്ടത്തില്‍ ഇവരെ നാളെ ഇന്ത്യയ്ക്ക് എതിരായി തന്നെ ഉപയോഗിച്ചേക്കാം.

അഗ്നിപഥ് പ്രതിഷേം
അഗ്നിപഥ് പ്രതിഷേം

മാത്രമല്ല, സംഘപരിവാറിന് തന്നെ ആയുധപരിശീലനം ലഭിച്ച ഒരു കോര്‍ ടീമിനെ കിട്ടുകയാണ്. നാളെ ബിജെപിയുടെ അധികാരം നഷ്ടപ്പെടുന്ന ഒരു സ്ഥിതി വന്നാല്‍ ഒരുപക്ഷെ അവരെ ഉപയോഗിച്ച് ഒരു ആഭ്യന്തര കലാപത്തിലേക്കും ലഹളിയലേക്കും കൊണ്ട് പോകാനും അതുവഴി അവരുടെ അധികാരം നിലനിര്‍ത്താനും ഒക്കെ സാധിക്കുന്ന ഒരു ഫോഴ്‌സ് ആയി ഇത്തരത്തില്‍ പുറത്തിറങ്ങുന്ന വരെ ഉപയോഗിക്കാനുള്ള സാധ്യതയേറെയാണ്. ഇവരെ ഞങ്ങള്‍ ഉപയോഗപ്പെടുത്തും എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതേസമയം ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളായി ഇവരെ നിലനിര്‍ത്തും എന്ന് അവര്‍ തന്നെ പരിഹാസിക്കുകയും ചെയ്യുന്നുണ്ട്. അത് വേറെ ഒരു വേര്‍ഷന്‍ തന്നെയാണ്.

മാത്രമല്ല കരാര്‍ എന്നത് സൈന്യത്തില്‍ ആദ്യം നടപ്പാക്കിയാല്‍ ഏറെ വൈകാതെ അത് മറ്റെല്ലാ മേഖലയിലേക്കും നിഷ്പ്രയാസം കടന്നുവരും.

ആര്‍.എസ്.എസിന് ഒരു പരിധിവരെ ഇവരെ ഉപയോഗിക്കാന്‍ കഴിയും. അത് നാളെ ഇന്ത്യയിലെ രാഷ്ട്രീയ അട്ടിമറികള്‍ക്ക് വരെ കാരണമായേക്കാം. പാകിസ്ഥാന്‍ പോലെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സംഘപരിവാറിന് കഴിയും. സംഘപരിവാര്‍ മാത്രമല്ല, ഇങ്ങനെ പുറത്തിറങ്ങുന്ന ആളുകളെ മറ്റു തീവ്രവാദ ശക്തികളോ, ശത്രുരാജ്യങ്ങളോ ഇന്ത്യയ്‌ക്കെതിരായി ഇവരെ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ജോലി ചെയ്ത ഇടങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങി ഇവര്‍ക്ക് പല തന്ത്ര പ്രധാനമായ മേഖലകളും അറിയുമായിരിക്കും. അത്തരം ആളുകളെ ഉപയോഗിച്ചുകൊണ്ട് ഒരു ആക്രമണം ആസൂത്രണം ചെയ്യാനും എളുപ്പമാണ്. അഭ്യസ്ത വിദ്യരായ, ആയുധ പരിശീലനം നേടിയ എന്നാല്‍ വരുമാനമില്ലാത്ത ഒരു വിഭാഗത്തെ എങ്ങനെയും ആര്‍ക്ക് വേണമെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായി ഇവര്‍ ഉണ്ടായേക്കാം എന്നത് വളരെ വലിയ പ്രതിസന്ധിയാണ്.

മാത്രമല്ല കരാര്‍ എന്നത് സൈന്യത്തില്‍ ആദ്യം നടപ്പാക്കിയാല്‍ ഏറെ വൈകാതെ അത് മറ്റെല്ലാ മേഖലയിലേക്കും നിഷ്പ്രയാസം കടന്നുവരും.

ചുരുക്കത്തില്‍ കരാറടിസ്ഥാനത്തില്‍ മാത്രം ജോലി ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യമാറും. സ്ഥിര നിയമനം പിന്നെ ഇന്ത്യയില്‍ ഉണ്ടാവില്ല. ഇത് അടുത്ത റെയില്‍പഥ്, ബാങ്ക്പഥ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിപഥ് എന്നൊക്കെ പറഞ്ഞായിരിക്കും നടപ്പാക്കുക. സ്ഥിരം തൊഴില്‍ എന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഒരു തുടക്കമാണ് അഗ്നിപഥ് എന്ന് നമുക്ക് പറയാനാകും.

പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതും പുതിയ ലേബര്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതും ഒക്കെ ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അത് ഒരു തൊഴില്‍ എന്നതിലപ്പുറം രാജ്യത്തെ സേവിക്കാനുള്ള, രാജ്യത്തിന് വേണ്ടി അവരുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു പ്രധാനപ്പെട്ട ഒരു വേദിയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ മിലിട്ടറി എന്ന് പറയുന്നത്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നത് ജീവിത ദൗത്യമായി പോലും കാണുന്ന വലിയ വിഭാഗം ആളുകള്‍ ഇന്ത്യയിലുണ്ട്. ആ ആളുകളെ മുഴുവന്‍ നോക്കി പരിഹസിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനെതിരായി ആണ് രാജ്യത്ത് ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി നടക്കുന്നത്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് പലയിടങ്ങളിലും കലാപത്തിന്റെ അടിസ്ഥാനത്തിലേക്ക് മാറിയിട്ടുണ്ട്.

അഗ്നിപഥിനെതിരായ ഡിവൈഎഫ്‌ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധം
അഗ്നിപഥിനെതിരായ ഡിവൈഎഫ്‌ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധം
പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ മുഴുവനും നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച് സമരത്തിന് ആരും ഇറങ്ങില്ല എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമല്ല.

എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ സംയുക്തമായി നടത്തിയ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത 30ലേറെ വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ ഇതെഴുതുന്ന നിമിഷം വരെ വിട്ടയച്ചിട്ടില്ല. എസ്.എഫ്.ഐയുടെ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡി.വൈ.എഫ്.ഐ ജനറല്‍ സെക്രട്ടറി ഹിമാഘനരാജ് ഭട്ടാചാര്യ ഡി.വൈ.എഫ്‌.ഐ അഖിലന്ത്യോ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എഎ റഹിം, ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങിയ ആളുകളെ മുഴുവന്‍ കസ്റ്റഡിയില്‍ എടുത്തു.

രാജ്യവ്യാപകമായി ഇവര്‍ ചെയ്യുന്നത് ഇതുതന്നെയാണ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ മുഴുവനും നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച് സമരത്തിന് ആരും ഇറങ്ങില്ല എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര എളുപ്പമല്ല. മറ്റ് സ്വകാര്യമേഖല കരാര്‍ വത്കരിക്കുന്നതുപോലെ അല്ല. ഇത് വളരെ വൈകാരികമായ പല ഘടകങ്ങള്‍ കൂടി ഇതിലുണ്ട്. ആര്‍എസ്എസും സംഘപരിവാറും അനങ്ങിയാല്‍ സൈനികരെക്കുറിച്ചും സൈനികരുടെ അവസ്ഥയെക്കുറിച്ചും ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചും ഇന്ത്യയുടെ അതിര്‍ത്തികളെക്കുറിച്ചുമാണ് സംസാരിക്കുക.

അഗ്നിപഥിനെതിരായ ഡിവൈഎഫ്‌ഐ-എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ഐഷി ഘോഷിനെ വലിച്ചിഴക്കുന്ന പൊലീസ്
അഗ്നിപഥിനെതിരായ ഡിവൈഎഫ്‌ഐ-എസ്.എഫ്.ഐ പ്രതിഷേധത്തില്‍ ഐഷി ഘോഷിനെ വലിച്ചിഴക്കുന്ന പൊലീസ്
യുവജനരോഷമാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. മറ്റു മേഖലയെ കൈവെച്ചതുപോലെ ആയിരിക്കില്ല, കൈപൊള്ളും.

കഴിഞ്ഞ കുറെ നാളുകളായി ബീഹാര്‍ ഇതിന്റെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി മാറുന്ന കാഴ്ച കാണുന്നുണ്ട്. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഴിമതിക്കെതിരെയുള്ള സമരം ആയാലും തൊഴിലാളികളുടെ സമരം ആയാലും ഇപ്പോള്‍ അഗ്നിപഥ് സംബന്ധിച്ച വിഷയമായാലും ആദ്യം തുടങ്ങുന്ന ഇടമായി ബിജെപി കൂട്ടു മന്ത്രിസഭയുള്ള ബീഹാര്‍ മാറുന്നത് കാണാം. അതുപോലെ തന്നെ ബിജെിപയുടെ ഏറ്റവും ശക്തി കേന്ദ്രമായ യുപിയിലും ശക്തമായ യുവാക്കളുടെ സമരം ആയിട്ടാണ് ഇത് മാറുന്നത്. അത് തീര്‍ച്ചയായും ബി.ജെ.പിക്ക് അത്ര എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുന്നതല്ല

പദ്ധയില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് എല്ലാ പ്രഖ്യാപനങ്ങളിലും അവര്‍ പറയാറുണ്ട്. 23 വയസ് എന്നത് 27 വയസുവരെ ഒക്കെ തന്നെ ഇളവ് പ്രഖ്യാപിക്കുന്ന സ്ഥിതി ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അങ്ങനെ പല ഇളവും പ്രഖ്യാപിക്കുന്നു എന്നുള്ളത് തന്നെ സര്‍ക്കാര്‍ പിറകോട്ട് കാലുവെക്കുന്നു എന്നതിന്റെ സൂചനയാണ്. ഇന്ത്യയുടെ പ്രധാനപ്പെട്ട പദ്ധതിയാണ്, ഒരുനിലയ്ക്കും പിറകോട്ട് പോകില്ല എന്ന് പറഞ്ഞ് നടപ്പാക്കാന്‍ ശ്രമിച്ചിരുന്ന കാര്‍ഷിക നിയമം അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം വേണ്ടി വന്ന കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തില്‍ നിന്നും അവര്‍ക്ക് പിന്‍വലിയേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ മോദി സര്‍ക്കാറിന് പിറകോട്ട് പോകേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതും ആ നിലയ്ക്ക് സര്‍ക്കാരിന് പിറകോട്ട് പോകേണ്ടി വരും. യുവജനരോഷമാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. മറ്റു മേഖലയെ കൈവെച്ചതുപോലെ ആയിരിക്കില്ല, കൈപൊള്ളും.


വി.പി. സാനു
വി.പി. സാനുഎസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

കര്‍ഷകന്റെ പ്രശ്‌നം പറയുമ്പോഴും വിദ്യാര്‍ത്ഥിയുടെ പ്രശ്‌നം പറയുമ്പോഴും യുവജനങ്ങളുടെ പ്രശ്‌നം പറയുമ്പോഴും തൊഴിലാളികളുടെ പ്രശ്‌നം പറയുമ്പോഴും എല്ലാം നേരെ അതിര്‍ത്തിയെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന അതേ ബി.ജെ.പിയാണ് പട്ടാളത്തിന് പുല്ലുവില കല്‍പ്പിച്ച്, രാജ്യസുരക്ഷയ്ക്ക് ഒരു വിലയും കല്‍പ്പിക്കാതെ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഇത് വലിയ സമരമായി രാജ്യവ്യാപകമായി ആഞ്ഞടിക്കും.

ഒരു ഗുരുതരമായ കുറ്റം ഇല്ലാതെ ഒരു എം.പിയെ അറസ്റ്റ് ചെയ്യാന്‍ പോലും പാടില്ലെന്നതാണ്. അപ്പോഴാണ് ഇന്നലെ റഹിമിനെ ഭീകരമായി വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് എടുത്തെറിയുന്ന സ്ഥിതിയും ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള വനിതാ സഖാക്കളെ ഉള്‍പ്പെടെ പുരുഷ പോലീസാണ് നേരിടുന്നത്. വിദ്യാര്‍ത്ഥികളോടോ എം.പിയോടോ കാണിക്കേണ്ട മാന്യത അവര്‍ കാണിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മുന്‍കൈ എടുത്ത് നടത്താന്‍ പോകുന്നത്. തുടര്‍ച്ചയായ സമരങ്ങള്‍ സംഘടനയുടെ ഭാഗമായി നടത്തും. മാത്രമല്ല, ഡല്‍ഹിയില്‍ മാത്രമല്ല, അസമിലും യു.പിയിലും എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായി തന്നെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഈ സമരത്തിന് മുന്നില്‍ തന്നെ ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in