'എനിക്കെതിരെ ഹിഡന്‍ അജണ്ട', ചാനലിലെ പാമ്പ് പിടുത്തം നിര്‍ത്തുന്നതിനെതിരെ വാവ സുരേഷ്

'എനിക്കെതിരെ ഹിഡന്‍ അജണ്ട', ചാനലിലെ പാമ്പ് പിടുത്തം നിര്‍ത്തുന്നതിനെതിരെ വാവ സുരേഷ്

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാമ്പുകളെ പിടിക്കുന്നതും, പാമ്പിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉത്തരവിനെതിരെ വാവ സുരേഷ്. തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും, ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് ദ ക്യുവിനോട് പറഞ്ഞു.

ഇതൊക്കെ ഒരു അജണ്ടയുടെ പേരില്‍

വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോള്‍ വേറൊരു ലോകത്താണ്. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം മറ്റേതൊരു സംസ്ഥാനത്തും പാമ്പിനെ കൊകൊണ്ട് പിടിക്കുന്നത് കൊണ്ടോ വീഡിയോ എടുക്കുന്നത് കൊണ്ടോ ഒരു പ്രശ്‌നവുമില്ല. പക്ഷെ ഇവിടെ നമ്മള്‍ ചെയ്യുന്നത് മറ്റ് ചില വ്യക്തികള്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടപിടിക്കുകയാണ്. എനിക്കെതിരെ ഒരു ഹിഡന്‍ അജണ്ട തയ്യാറാക്കിയാണ് അവര്‍ മുന്നോട്ട് പോകുന്നത്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല.

കൊറോണ വന്ന് ഇത്രയും ജനങ്ങള്‍ വീട്ടിലിരുന്ന സമയത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പാമ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്ന് പറഞ്ഞ് ട്രെയിനിങ് ക്ലാസ് നടത്തേണ്ട കാര്യമെന്താണ്. ഒരു അജണ്ടയുടെ പേരിലാണ് ഇതൊക്കെ നടക്കുന്നത്.

2020ല്‍ കൃഷിപണിക്കും മറ്റും പോയ പാവപ്പെട്ട മനുഷ്യരും കുട്ടികളുമുള്‍പ്പടെ 200ലേറെ പേര്‍ പാമ്പുകടിയേറ്റ് മരിച്ചു. അപ്പോഴൊന്നും ആരെയും കണ്ടില്ല. കേരളത്തിന്റെ വനമേഖലയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ മൂക്കുപൊത്തിയേ നടക്കാന്‍ സാധിക്കൂ. പല വനാതിര്‍ത്തികളിലും മാലിന്യങ്ങള്‍ കൊണ്ടുപോയിടുന്ന സ്ഥലമായിരിക്കുകയാണ്. അത് തടയാനോ വൃത്തിയാക്കാനോ ഉള്ള ആര്‍ജവം ആരിലും കണ്ടില്ല. എ.സി കാറിലിരുന്ന് അല്ലെങ്കില്‍ എ.സി മുറിയിലിരുന്ന് എന്നെ പോലുള്ളവരുടെ മേല്‍ കുതിര കയറാനല്ലാതെ ഇവര്‍ക്ക് വേറെന്തെങ്കിലും പറ്റുമോ. ഇത് എന്ത് നിയമമാണ്.

30 വര്‍ഷം കൊണ്ട് 202 കിങ്‌കോബ്രയെ പിടികൂടി പതിനായിരക്കണക്കിന് പാമ്പിനെ പിടിച്ചിട്ടുള്ള എന്നെ വിളിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. എന്റെ സ്വന്തം പൈസയെടുത്ത് ഫോറസ്റ്റിന്, നാടിന് സേവനം ചെയ്ത എനിക്ക് ചെറിയൊരു ആദരമെങ്കിലും തരേണ്ടതല്ലെ. ഇതെന്താ അടിമ സംസ്ഥാനമാണോ കേരളം.

ഒരു ഓഫീസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പോയിട്ട് ഞാനും അവിടുത്തെ ഓഫീസര്‍മാരുമായിട്ട് നില്‍ക്കുന്ന ഫോട്ടോ കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടെന്ന രീതിയിലാണ് അവിടുന്ന് എടുത്ത് മാറ്റിച്ചത്. ഞാനെന്താ തീവ്രവാദിയാണോ? അല്ലെങ്കില്‍ ഞാന്‍ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നയാളാണോ. എനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ഒരു വ്യക്തിയാണുള്ളത്.

വനംവകുപ്പിന്റെ ട്രെയിനിങ് ക്ലാസുകളില്‍ നടക്കുന്നത് എനിക്കെതിരെയുള്ള വിമര്‍ശനം

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാമ്പിനെ പിടിക്കുന്ന പൊലീസുകാരുണ്ടായപ്പോള്‍ അവര്‍ക്ക് ട്രെയിനിങ് കൊടുത്തത് ഞാനായിരുന്നു. എനിക്ക് ആരുടെ ട്രെയിനിങാണ് ആവശ്യം. ഒരു പാമ്പിനെ പിടിക്കുമ്പോള്‍ കൈ വിറയ്ക്കുന്ന ചെറുപ്പക്കാരനെ കൊണ്ടാണ് കണ്ണൂരില്‍ കഴിഞ്ഞ മാസം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ട്രെയിനിങ് കൊടുത്തത്. വനംവകുപ്പിന്റെ കീഴില്‍ നടക്കുന്ന ട്രെയിനിങ് ക്ലാസുകളിലെല്ലാം എന്നെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ പോകില്ലെങ്കില്‍ മൃഗശാലയില്‍ ഉള്‍പ്പടെ അത് തടയണ്ടെ? ട്രെയിനിങ്ങ് ക്ലാസുകളിലൊക്കെ എന്താണ് നടക്കുന്നത്, എത്ര പേരെ കൊണ്ടാണ് ഒരു പാമ്പിനെ പിടിപ്പിക്കുന്നത്, അത് പാമ്പുകള്‍ക്ക് ദോഷമല്ലെ? ട്രെയിനിങ് നടത്തുന്ന ആള്‍ക്കെതിരെ കേസെടുക്കുകയല്ലെ ചെയ്യേണ്ടത്.

ഈ നീക്കത്തിനെതിരെ തീര്‍ച്ചയായും പ്രതികരിക്കും, ഇത്രയും നാളും കേരളത്തിലെ ജനങ്ങള്‍ക്കും വനം വകുപ്പിനും വേണ്ടി പ്രവര്‍ത്തിച്ച എന്നെ അടിമയെ പോലെ കാണുന്നുണ്ടെങ്കില്‍ ശക്തമായി പ്രതികരിക്കും. സമരപരിപാടികളുമായി മുന്നോട്ട് പോകും. ജനങ്ങള്‍ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വാവ സുരേഷ് ദ ക്യുവിനോട് പറഞ്ഞു.

'എനിക്കെതിരെ ഹിഡന്‍ അജണ്ട', ചാനലിലെ പാമ്പ് പിടുത്തം നിര്‍ത്തുന്നതിനെതിരെ വാവ സുരേഷ്
വാവാ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രാമിന് തടയിട്ട് വനം വകുപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

Vava Suresh Response On Forest Department's Action

Related Stories

No stories found.
logo
The Cue
www.thecue.in