'സിഗരറ്റ് വലിക്കുന്ന കാളി', സംവിധായിക ലീന മണിമേഖലൈക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

'സിഗരറ്റ് വലിക്കുന്ന കാളി', സംവിധായിക ലീന മണിമേഖലൈക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

ചലച്ചിത്ര സംവിധായിക ലീന മണിമേഖലൈയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ കേസെടുത്ത് യുപി പൊലീസ്. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി.

കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററില്‍ കാളിയുടെ ഒരു കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ചിരിക്കുന്നതും കാണാം.

ശനിയാഴ്ചയാണ് പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു.

അതേസമയം പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in