ലൈഫ് മിഷനിലെ കമ്മീഷനില്‍ ഐഫോണും; ചെന്നിത്തലയ്ക്കും നല്‍കിയെന്ന് യൂണിടാക്

ലൈഫ് മിഷനിലെ കമ്മീഷനില്‍ ഐഫോണും; ചെന്നിത്തലയ്ക്കും നല്‍കിയെന്ന് യൂണിടാക്
Published on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് ഐ ഫോണുകള്‍ നല്‍കിയെന്ന് യൂണിടാക്. യുഎഇയുടെ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനായിട്ടായിരുന്നു ഐ ഫോണ്‍ ആവശ്യപ്പെട്ടത്. 2019 ഡിസംബര്‍ 2ന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി. സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഐഫോണ്‍ വാങ്ങിയ ബില്ലും യൂണിടാക് ഹാജരാക്കിയിട്ടുണ്ട്.

ലൈഫ് മിഷന്‍ ഫഌറ്റുകളുടെ കരാര്‍ ലഭിച്ചതിന് നല്‍കിയ കമ്മിഷനുകളും യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി. 3.80 യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് നല്‍കി. സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് 68 ലക്ഷവും അയച്ചുവെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. സന്ദീപ് നായരുടെ ഉടമസ്ഥതിയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. സ്വപ്‌ന സുരേഷ് പറഞ്ഞിട്ടാണ് ലൈഫ് മിഷന്‍ കരാറിനുള്ള ടെണ്ടറില്‍ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു.മൊബൈല്‍ ഫോണ്‍ സമ്മാനമായി വാങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in