ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു

ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു

വയനാട്-കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി പുറത്ത്. ജൂലൈ പത്തിന് ജോര്‍ജ് എം തോമസിന് അയച്ച മറുപടിക്കത്തില്‍ സിപിഎം എംഎല്‍എയുടെ ക്ഷണത്തിന് വയനാട് എംപി നന്ദി അറിയിക്കുന്നുണ്ട്. എംഎല്‍എയേക്കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറുടെ ക്ഷണക്കത്തും തനിക്ക് ലഭിച്ചിരുന്നെന്ന് രാഹുല്‍ വ്യക്തമാക്കി.

റോഡ് നവീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഫ്‌ളക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും ജി സുധാകരന്റേയും ചിത്രങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

ദേശീയ പാതാ പിഡബ്ലിയുഡി കോഴിക്കോട് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് അയച്ചിരുന്നു. അപ്രതീക്ഷിതമായ ഒരു ആവശ്യം മൂലം ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിയില്ല.

രാഹുല്‍ ഗാന്ധി

ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു
രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 

പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഹെയര്‍പിന്‍ വളവുകള്‍ വീതി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദ്ദപരവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകുമെന്നും രാഹുല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കത്തില്‍ അഭിനന്ദിക്കുന്നുണ്ട്.

ഫ്‌ളക്‌സ് വിവാദം: രാഹുലിന്റെ മറുപടിയെത്തി; എംഎല്‍എ കൂടാതെ പിഡബ്ലിയുഡി എഞ്ചിനീയറും ക്ഷണിച്ചു
‘ജപ്തി കാണിച്ച് കര്‍ഷകരെ ഭീഷണിപ്പെടുത്തരുത്’; വയനാട്ടിലെ ആത്മഹത്യ ചൂണ്ടി സര്‍ഫാസി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും ജി സുധാകരനും ഒരുമിച്ച് നില്‍ക്കുന്ന ഫ്‌ളക്‌സ് വൈറലായതോടെ വിവാദം ആരംഭിച്ചിരുന്നു. ഫ്‌ളക്‌സിന് പിന്നില്‍ സിപിഐഎം കേന്ദ്രങ്ങളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ക്ഷണിക്കും മുന്‍പേ രാഹുലിന്റെ പേരും ചിത്രവും സഹിതം ഫ്ളക്സടിച്ചെന്നും ഇങ്ങനെയൊരു പരിപാടിയുടെ കാര്യം രാഹുല്‍ ആറിഞ്ഞിട്ട് പോലുമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ ജോര്‍ജ് എം തോമസ് എംഎല്‍എ താന്‍ എട്ടാം തീയതി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവിട്ടു. ജിസുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് വ്യക്തമാക്കിയുള്ള ഫ്ളക്സ് മുക്കത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ജൂലൈ 13 നാണ് പ്രസ്തുത ചടങ്ങ്. ജോര്‍ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനാണെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in