പി.ടിക്ക് ഭക്ഷണം മാറ്റിവെക്കുന്നത് എന്റെ സ്വകാര്യത, സതി ചെയ്യുന്ന സ്ത്രീകളാണോ വേണ്ടത്?; സൈബര്‍ ആക്രമണത്തില്‍ ഉമ തോമസ്

പി.ടിക്ക് ഭക്ഷണം മാറ്റിവെക്കുന്നത് എന്റെ സ്വകാര്യത, സതി ചെയ്യുന്ന സ്ത്രീകളാണോ വേണ്ടത്?; സൈബര്‍ ആക്രമണത്തില്‍ ഉമ തോമസ്

പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കാറുണ്ടെന്ന് പറഞ്ഞതില്‍ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. ചിതയില്‍ ചാടേണ്ടതിന് രാഷ്ട്രീയത്തില്‍ ചാടിയെന്ന് പറഞ്ഞെന്നും ഉമ തോമസ് പറഞ്ഞു.

പി.ടി. തോമസിനായി ഭക്ഷണം മാറ്റിവെക്കുക എന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പ്രതികരിച്ചു. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

'ഞാന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന രീതിയില്‍ ആക്ഷേപം കേട്ട് കഴിഞ്ഞു. അതില്‍ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ചാടിയിരിക്കുകയാണെന്നാണ് എല്‍.ഡി.എഫ് പ്രചരിപ്പിച്ചിരിക്കുന്നത്. അത്തരം സ്ത്രീകള്‍ ഇവിടെ വേണ്ടേ? ചിതയിലേക്ക് ചാടേണ്ട സ്ത്രീകളാണോ ഇവിടെ വേണ്ടത് എന്നാണോ കരുതുന്നത്?

സ്ത്രീകള്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍.ഡി.എഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണം,' ഉമ തോമസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തുടനീളം നടന്ന മറ്റൊരു ചര്‍ച്ച പിടിക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചാണ്. അതെന്റെ സ്വകാര്യതയാണ്. ആ ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ പി.ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട. അതില്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടവുമല്ല. പരാജയ ഭീതിയാണ് ഇതിന് പിന്നില്‍. അധ:പതിച്ച പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവരോട് ലജ്ജ തോന്നുന്നു എന്നും ഉമ തോമസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in