ഇന്ത്യയില്‍ കടുവകള്‍ കൂടി;  2967 എണ്ണമെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് 

ഇന്ത്യയില്‍ കടുവകള്‍ കൂടി; 2967 എണ്ണമെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് 

ഇന്ത്യയില്‍ 2967 കടുവകളുണ്ടെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് രാജ്യത്ത് കടുവകളുടെ എണ്ണം കൂടിവരുന്നതായി കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ 2226 ആയിരുന്നു.2018ലെ സെന്‍സസ് റിപ്പോര്‍ട്ടാണിത്. ആഗോള കടുവാദിനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

ഏഴ് മാസം മുമ്പാണ് രാജ്യത്തെ കടുവാ സെന്‍സസ് പൂര്‍ത്തിയായത്. 2006 മുതലാണ് കടുവകളുടെ എണ്ണമെടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. 2006 ല്‍ രാജ്യത്ത് 1411 കടുവകളായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ കടുവകള്‍ കൂടി;  2967 എണ്ണമെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് 
കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

2018ലെ കണക്കെടുപ്പ് ക്യാമറയുടെ സഹായത്തോടെയായിരുന്നു. 15000 ക്യാമറകളാണ് ഇതിനായി ഉപയോഗിച്ചത്. കടുവകളുടെ കാലടയാളം നോക്കി കണക്കെടുത്തതിനേക്കാള്‍ ശാസ്ത്രീയമാണ് പുതിയ സര്‍വ്വേ.

2022 ആകുമ്പോഴേക്കും കടുവകളുടെ എണ്ണം കൂട്ടനായിരുന്നു സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ തീരുമാനിച്ചിരുന്നതെന്നും നാല് വര്‍ഷം മുമ്പോ തന്നെ അതിലേക്ക് ഇന്ത്യക്ക് എത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കടുവ സംരക്ഷണമേഖല 692 ല്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 860 ആക്കി മാറ്റി. കമ്യൂണിറ്റി റിസര്‍വ്വുകളുടെ എണ്ണം 43ല്‍ നിന്നും 100 ആയെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ കടുവകള്‍ കൂടി;  2967 എണ്ണമെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് 
ഡല്‍ഹിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം ഒറ്റയ്ക്ക് തടഞ്ഞ് വനിത; യുവാവിന്റെ ജീവന്‍ രക്ഷിച്ച സോണിയ കിദ്വായിക്ക് പ്രശംസ
സര്‍വ്വേ പ്രകാരം മധ്യപ്രദേശിലാണ് കൂടുതല്‍ കടുവകളുള്ളത്. 526 എണ്ണം . കര്‍ണാടകയില്‍ 524ഉം ഉത്തരാഘണ്ഡില്‍ 442 കടുവകളുമുണ്ട്.

2014ലെ കണക്ക് പ്രകാരം കേരളത്തില്‍ 136 കടുവകളാണ് ഉണ്ടായിരുന്നത്. കടുവാ സംരക്ഷണ പദ്ധതിയായ പ്രൊജക്ട് ടൈഗര്‍ നടപ്പാക്കിയിരുന്നു. 1972ലാണ് പദ്ധതി നിലവില്‍ വന്നച്. 2006ല്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിച്ചു. കടുവ വേട്ടയ്‌ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും നിലവില് വന്നു. ഇത് നടപ്പാക്കുന്നതിനായി 2007ല്ഡ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും സ്ഥാപിച്ചു. കടുവാ സാന്നിധ്യമുള്ള പതിനെട്ട് സംസ്ഥാനങ്ങളും ഇതിന്റെ കീഴിലാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in