ഷിറിന്‍ അഖ്‌ലെയുടെ സംസ്‌കാര ചടങ്ങില്‍ അതിക്രമിച്ചെത്തി ഇസ്രയേല്‍ സേനയുടെ അക്രമം; ശവപ്പെട്ടി താഴെ വീണു

ഷിറിന്‍ അഖ്‌ലെയുടെ സംസ്‌കാര ചടങ്ങില്‍ അതിക്രമിച്ചെത്തി ഇസ്രയേല്‍ സേനയുടെ അക്രമം; ശവപ്പെട്ടി താഴെ വീണു

ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്ന മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലെയുടെ സംസ്‌കാരച്ചടങ്ങ് നടക്കുന്നതിനിടെ ഇസ്രയേല്‍ സേനയുടെ അക്രമം. മൃതദേഹം വിലാപയാത്രയായി കൊണ്ടു പോകുന്നതിനിടെ ലൂയിസ് ഫ്രഞ്ച് ഹോസ്പിറ്റലിന് അടുത്ത് വെച്ച് ഇസ്രയേല്‍ സേന അക്രമം അഴിച്ചുവിടുകയായിരുന്നു.

ജെറുസലേമിലെ മൗണ്ട് സിയോണ്‍ പ്രൊട്ടസ്റ്റന്‍ഡ് സെമിത്തേരിയിലേക്ക് അഖ്‌ലെയുടെ മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ അഖ്‌ലെയുടെ മൃതദേഹവും വഹിച്ചുള്ള പെട്ടി താഴെ വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

സംസ്‌കാര ചടങ്ങിനിടെ നടന്ന സംഘര്‍ഷങ്ങളെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. അഖ്‌ലെയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇസ്രയേലി പൊലീസ് അതിക്രമിച്ച് എത്തിയതിന്റെ ദൃശ്യങ്ങള്‍ ഖേദകരമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സംഭവത്തെ അല്‍ ജസീറയും അപലപിച്ചു.

ബുധനാഴ്ച ജെനിനില്‍ ഇസ്രയേലി റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അഖ്‌ലയ്ക്ക് വെടിയേല്‍ക്കുന്നത്.

The Cue
www.thecue.in