'സ്വപ്‌ന മുഖംമൂടി മാത്രം, പിന്നില്‍ ശിവശങ്കര്‍' ; ഇ.ഡി കോടതിയില്‍

'സ്വപ്‌ന മുഖംമൂടി മാത്രം, പിന്നില്‍ ശിവശങ്കര്‍' ; ഇ.ഡി കോടതിയില്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖംമൂടി മാത്രമാണെന്നും പിന്നില്‍ ശിവശങ്കറാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ ഇഷ്ടത്തിനനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചതെന്നും ഇ.ഡി കോടതിയില്‍ വിശദീകരിച്ചു. സ്വര്‍ണക്കടത്തിനുള്ള എല്ലാ ഒത്താശയും ശിവശങ്കര്‍ ചെയ്തുവെന്നാണ് ഇ.ഡി വാദം.

ഇതിന് ആധാരമായ തെളിവുകളെന്ന് ചൂണ്ടിക്കാട്ടി ഇരുവരും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളും സ്വപ്‌നയുടെ മൊഴിയും മുദ്രവെച്ച കവറില്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാന്‍ സ്വപ്നയെ ശിവശങ്കര്‍ നിര്‍ബന്ധിച്ചെന്നും ഇ.ഡി അവകാശപ്പെടുന്നുണ്ട്. കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്നടക്കം സ്വപ്‌നയോട് നിര്‍ദേശിച്ചു.നയതന്ത്ര ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെനും ഇ.ഡി കോടതിയില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌നയുടെ ആവശ്യപ്രകാരം കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുമുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കറിനെ ജാമ്യത്തില്‍ വിട്ടാല്‍ കേസിനെ സ്വാധീനിക്കുമെന്നും ശിവശങ്കറിന്റ ജാമ്യ ഹര്‍ജി എതിര്‍ത്തുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് പി റാവു വാദിച്ചു.

Swapna is only a face Mask , Sivasankar behind, Says Ed in Court

The Cue
www.thecue.in