‘ഫീസ് വര്‍ധന റദ്ദാക്കാതെ പിന്നോട്ടില്ല’; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍ 

‘ഫീസ് വര്‍ധന റദ്ദാക്കാതെ പിന്നോട്ടില്ല’; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍ 

ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോണ്ടിച്ചേരി സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിവസത്തില്‍. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള സ്റ്റുഡന്റ് കൗണ്‍സിലാണ് സമരരംഗത്തുള്ളത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച രാത്രിയോടെ നിരാഹാരസമരം തുടങ്ങുകയായിരുന്നു. കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റുമാരായ മമത, കുമാര്‍, കശ്യപ്, രുപ്ഷ, തീര്‍ത്ഥ, എന്നിവരാണ് നിരാഹാരം തുടരുന്നത്. മതയും തീര്‍ത്ഥയും മലയാളി വിദ്യാര്‍ത്ഥികളാണ്. ഫീസ് വര്‍ധനയ്‌ക്കെതിരായ സമരം 26 ദിവസമായി തുടരുകയാണ്. വിവിധ കോഴ്‌സുകളില്‍ പൊടുന്നനെ പ്രഖ്യാപിച്ച ഫീസ് വര്‍ധന പിന്‍വലിക്കുക. പുതുച്ചേരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഭാഗങ്ങളിലും 25 ശതമാനം സംവരണം ഏര്‍പ്പെടുത്തുക. പോണ്ടിച്ചേരി സ്വദേശികളായവര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസ് റദ്ദാക്കി, സെമസ്റ്ററിന് നാലായിരം രൂപ ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.

‘ഫീസ് വര്‍ധന റദ്ദാക്കാതെ പിന്നോട്ടില്ല’; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍ 
‘ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കേണ്ടത് വിദ്യാര്‍ത്ഥികള്‍’ ; ആശയക്കുഴപ്പത്തില്‍ വിശദീകരണവുമായി കാലിക്കറ്റ് സര്‍വകലാശാല

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് സുധാകരന്‍ ദ ക്യുവിനോട് പറഞ്ഞു. സര്‍വകലാശാലയുമായി ഇതുവരെ 5 ചര്‍ച്ചകള്‍ നടന്നു.

നാല് അധ്യാപകരെയും ഫിനാന്‍സ് ഓഫീസറെയും രണ്ട് വിദ്യാര്‍ത്ഥിപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഫീ റിവിഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാട് അംഗീകരിക്കാനാവില്ല. അടിസ്ഥാന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം ഫീസ് 20 ശതമാനം കുറയ്ക്കാമെന്നാണ്‌ കമ്മിറ്റി വെച്ച നിര്‍ദേശം. ഇത് അംഗീകരിക്കാനാകില്ല. മുഴുവന്‍ കോഴ്‌സുകളുടെയും വര്‍ധിപ്പിച്ച ഫീസ് മൊത്തം വിദ്യാര്‍ത്ഥികള്‍ക്കുമായി കുറയ്ക്കണം  

‘ഫീസ് വര്‍ധന റദ്ദാക്കാതെ പിന്നോട്ടില്ല’; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍ 
‘കൊറോണ വൈറസിന്റെ മറ്റൊരു പതിപ്പാണിത്, നമ്മള്‍ രോഗികളാണ്’; ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി അരുന്ധതി റോയ് 

എം.സി.എ - 131%, എം.ബി.എ- 100% ,എം.എ/എം.എസ്.സി/എം.കോം 40-50% ,എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.ടെക് കോഴ്‌സുകള്‍- 95% എന്നീ നിരക്കിലാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. പോണ്ടിച്ചേരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ബസ് സര്‍വീസ് സൗജന്യമായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് ഒരു സെമസ്റ്ററിലേക്ക് 4000 രൂപയാക്കി. സമരം മൂലം ഇത് മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും പിന്‍വലിക്കണം. ജാതിമതഭേദമന്യേ പുതുച്ചേരിയിലുള്ള 25 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഉറപ്പാക്കണമെന്നും അഭിജിത് സുധാകരന്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐക്ക് പുറമെ എഐഎസ്എഫ്, എപിഎസ്എഫ് എന്നീ സംഘടനകളുടെ സഖ്യമാണ് പോണ്ടിച്ചേരി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഭരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in