ശ്രീറാമിനെ തിരിച്ചെടുക്കാതെ വഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു; എതിര്‍പ്പുണ്ടായിരുന്നുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ശ്രീറാമിനെ തിരിച്ചെടുക്കാതെ വഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു; എതിര്‍പ്പുണ്ടായിരുന്നുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സസ്‌പെന്‍ഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.തിരിച്ചെടുക്കണമെന്ന നിയമോപദേശം ലഭിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് അറിയിച്ചിരുന്നതായും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ എസ് സുഭാഷ് ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീറാമിനെ തിരിച്ചെടുക്കാതെ വഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു; എതിര്‍പ്പുണ്ടായിരുന്നുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
ശ്രീറാം തിരിച്ചെത്തി; നിയമനം ആരോഗ്യവകുപ്പില്‍

കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതായും മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വത്തെ അറിയിച്ചു. ശ്രീറാമിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കേസ് കേസ് കോടതിയുടെ പരിഗണനയിലാണ്. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ നിയമപരമായി നീങ്ങിയാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നും അറിയിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇ എസ് സുഭാഷ് പറഞ്ഞു. ചര്‍ച്ചയ്്ക്കായി വിളിച്ചിരുന്നെങ്കിലും ഭാരവാഹികള്‍ തിരുവനന്തപുരത്തില്ലാത്തതിനാല്‍ നടന്നില്ല.

ആരോഗ്യവകുപ്പില്‍ കൊവിഡ് സ്‌പെഷ്യല്‍ ഓഫീസറായാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്റെ സേവനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വകുപ്പ് തല റിപ്പോര്‍ട്ട് ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായിരുന്നു. പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച നടത്തിയാണ് ശ്രീറാമിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐഎഎസുകാരും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ കേസിലെ ഒന്നാം പ്രതിയാണ്. കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി.

Related Stories

No stories found.
logo
The Cue
www.thecue.in