എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്; സിദ്ദിഖ് കാപ്പനെ കാണുവാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് ഭാര്യ

എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്; സിദ്ദിഖ് കാപ്പനെ കാണുവാൻ പോലീസ് അനുവദിക്കുന്നില്ലെന്ന്  ഭാര്യ

സുപ്രീം കോടതി നിര്‍ദേശ പ്രകാരം എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കില്ലെന്ന് ഭാര്യ റൈഹാന. മെയ് 1 ന് കൊച്ചിയില്‍ നിന്നും ദില്ലിയില്‍ എത്തിയെങ്കിലും പൊലീസ് കാപ്പനെ കാണാന്‍ അനുവദിക്കില്ലെന്ന് റൈഹാന ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഭാര്യയെ കാണുവാൻ കാപ്പനെ അനുവദിക്കണമെന്ന് ജഡ്ജി വ്യക്തമാക്കിയെങ്കിലും പൊലീസ് തന്നെ തടഞ്ഞുവെന്നാണ് റൈഹാന ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് മധുര കോടതിയിലും ഹൈക്കോടതിയിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും റൈഹാന അറിയിച്ചു. മകള്‍ക്കൊപ്പമാണ് റൈഹാന ദില്ലിയില്‍ കാപ്പനെ കാണുവാനായി എത്തിയത്.

റൈഹാനയുടെ ഫേസ്ബുക് കുറിപ്പ്

ഏപ്രിൽ 30ന് സിദ്ധിക്കയെ സുപ്രീം കോടതി വിധി അനുസരിച്ച് ഡൽഹിയിലെ എയിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

മെയ്‌ 1ന് കൊച്ചിയിൽ നിന്നും രാവിലെ 10ന് ഞാനും മോനും കൂടെ ഡൽഹിയിലേക്ക് ഫ്ലൈറ്റ് കയറി..

കോടതിയിലെ പരാമർശങ്ങൾക്കിടയിൽ വ്യക്തമായി ജഡ്ജ് പറഞ്ഞിരുന്നു, ഭാര്യക്ക് ഡൽഹിയിൽ വന്നു അദ്ദേഹത്തെ കാണാമെന്ന്.

എന്നെ പോലീസ് സമ്മതിക്കുന്നില്ല കാണാൻ.. ഒരിത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാൻ പോലും അവർ സമ്മതിക്കുന്നില്ല. താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്. എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്...

ഇവിടെ കൂടുതൽ നിൽക്കാനും പറ്റില്ല. മോൾ കരയുന്നുണ്ട്.. അവൾക്ക് ഭയമാണ്.. ഉപ്പച്ചിയെ പോലെ എന്നെയും നഷ്ടമാവുമെന്ന്...

മധുര കോടതിയിലും, ഹൈക്കോടതിയിലും അപേക്ഷ വെച്ചിട്ടുണ്ട്. പ്രാർത്ഥന.. എല്ലാവരുടെയും

Related Stories

No stories found.
logo
The Cue
www.thecue.in