ശ്രീരാമന്‍ നീതിയുടെയും ധാര്‍മികതയുടെയും പ്രതീകം,ആ മൂല്യങ്ങള്‍ വ്യാപിച്ചാല്‍, രാമരാജ്യമെന്നത് വര്‍ഗീയതയ്ക്ക് അവസരമാകില്ലെന്ന് ശശി തരൂര്‍

ശശി തരൂര്‍  
ശശി തരൂര്‍  

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി ശശി തരൂര്‍ എംപി. ശ്രീരാമന്‍ നീതിയുടെ പ്രതീകമെന്നും, ഈ ഇരുണ്ട കാലഘട്ടത്തില്‍ ഇത്തരം മൂല്യങ്ങള്‍ ആവശ്യമാണെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭൂമി പൂജയ്ക്ക് ആശംസയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിതകയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ് ശ്രീരാമന്‍. ഇത്തരം മൂല്യങ്ങള്‍ ഈ ഇരുണ്ട കാലത്ത് വളരെയധികം ആവശ്യമാണ്. ഇന്ത്യയിലുടനീളം ഈ മൂല്യങ്ങള്‍ വ്യാപിച്ചാല്‍, രാമ രാജ്യം എന്നത് വര്‍ഗീയതയ്ക്ക് അവസരമാകില്ല', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ഐക്യത്തിനുള്ള അവസരമാണ് ഭൂമി പൂജയെന്നായിരുന്നു പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കാനും സാംസ്‌കാരികമായ ഒത്തുചേരലിനുമുള്ള അവസരമാണിത്. രാമന്‍ എല്ലാവരുടെതുമാണ്, എല്ലാവര്‍ക്കൊപ്പവും രാമനുണ്ടെന്നും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐക്യത്തിന്റെ ഉറവിടമായിരുന്നു രാമനെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in