സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂര്‍ കുറ്റവിമുക്തന്‍

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂര്‍ കുറ്റവിമുക്തന്‍

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പറഞ്ഞത്.

2014 ജനുവരിയിലാണ് സുനന്ദാ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ഉറക്കഗുളികയ്ക്ക് സമാനമായ ഗുളികകള്‍ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 12 മുറിവുകളുണ്ടെന്നും ഇവയില്‍ ചിലത് പല്ലും നഖവും കൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ശശിതരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതക കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍ സുനന്ദപുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in