'ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്കുണ്ടായ നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റിന് പരിഹരിക്കാനാകില്ല'; ശശി തരൂര്‍

'ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്കുണ്ടായ നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റിന് പരിഹരിക്കാനാകില്ല'; ശശി തരൂര്‍

'ഇന്ത്യ ഒറ്റക്കെട്ട്' പ്രചരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റം കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് ഉണ്ടായ നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റ് കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ശശി തരൂര്‍ പറയുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ച് കൊണ്ട് പോപ് ഗായിക റിയാന പങ്കുവെച്ച ട്വീറ്റായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് അടക്കമുള്ളവരും രംഗത്തെത്തി. ഇതോടെ ഇവര്‍ക്കെതിരെ കേന്ദ്രമന്ത്രിമാരും, കായികതാരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും അടക്കം രംഗത്തെത്തുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യ ഒറ്റക്കെട്ട് ഹാഷ്ടാഗിലായിരുന്നു പ്രചരണം. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും. പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാരാകണമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നും സച്ചില്‍ ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവരും പ്രചരണത്തെ അനുകൂലിച്ച് രംഗത്തെത്തി. സച്ചിന്‍ അടക്കമുള്ളവര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായി.

Shashi Tharoor Against Central Govt

Related Stories

No stories found.
logo
The Cue
www.thecue.in