പിണറായി സിപിഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും പ്രതിഷേധമില്ലാത്തത്; ഷാഫി പറമ്പില്‍

പിണറായി സിപിഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും പ്രതിഷേധമില്ലാത്തത്;  ഷാഫി പറമ്പില്‍

സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരെയുള്ള എം.എം മണിയുടെ പരാമര്‍ശത്തില്‍ സി.പി.ഐ നേതൃത്വം പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍.

പിണറായി സിപിഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍.

ഷാഫി പറമ്പില്‍ പറഞ്ഞത്

പിണറായി സിപിഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.

കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും.

Related Stories

No stories found.
logo
The Cue
www.thecue.in