വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയിലാണ് കേസ്.

യുവതിയെ കാറില്‍ കയറ്റി മയക്കികടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നല്‍കി. ഡി.വൈ.എഫ്.ഐ നേതാവ് നാസറാണ് കേസിലെ രണ്ടാം പ്രതി

പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരുമുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

സിസി സജിമോനെതിരെ നേരത്തെയും പീഡന കേസ് ഉണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡി.എന്‍.എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in