സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; വനിതാ പൊലീസുകാര്‍ക്കെതിരെ അന്വേഷണം;കൗതുകത്തിനെടുത്തതെന്ന് വിശദീകരണം

സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; വനിതാ പൊലീസുകാര്‍ക്കെതിരെ അന്വേഷണം;കൗതുകത്തിനെടുത്തതെന്ന് വിശദീകരണം
Published on

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ അന്വേഷണം. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് വനിത പൊലീസുകാര്‍ സെല്‍ഫിയെടുത്തത്. വിവാദമായതോടെയാണ് പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

നെഞ്ചുവേദനയ്ക്ക് ചികിത്സ തേടി എത്തിയപ്പോളാണ് വനിത പൊലീസുകാര്‍ സ്വപ്‌നക്കൊപ്പം സെല്‍ഫിയെടുത്തത്.കൗതുകത്തിന് ഫോട്ടോയെടുത്തതെന്നാണ് വിശദീകരണം. സംഭവത്തില്‍ ആറ് വനിത പൊലീസുകാരെ താക്കീത് ചെയ്തു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സ്വപ്ന ഫോണ്‍ ചെയ്തിട്ടില്ലെന്ന് നഴ്‌സുമാര്‍ മൊഴി നല്‍കി. ഇന്റലിജന്‍സ് അന്വേഷണത്തിലും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ വച്ച് സ്വപ്‌ന ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. വനിതാ സെല്ലിലെ മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in